»   » ഒന്നര വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും!!! പുതിയ ചിത്രം ഒരുങ്ങുന്നു???

ഒന്നര വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും!!! പുതിയ ചിത്രം ഒരുങ്ങുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധായകനായി എത്തുന്ന ചിത്രങ്ങളോട് മലയാളി പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക താല്പര്യമാണ്. കാരണം വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല എന്നത് തന്നെ കാരണം. വിനീതിനൊപ്പം നിവിന്‍ പോളിയും കൂടെ എത്തിയാലോ, ആ പ്രതീക്ഷകളും വാനോളമാകും. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് സംവിധാനത്തില്‍ നിന്നും അല്പം മാറി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഇപ്പൊഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്നാണ് സൂചന. 

Vineeth Sreenivasan and Nivin Pauly

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് പുതിയ വാര്‍ത്ത പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നത്. തട്ടത്തിന്‍ മറയത്തിലെ താരവും നിവിന്റേയും വിനീതിന്റേയും സുഹൃത്തുമായ അജു വര്‍ഗീസാണ് ജൂലൈ എട്ടിന് പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുമെന്ന് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. ആ സര്‍പ്രൈസ് നിവിനും വിനീതും ഒന്നിക്കുന്ന ചിത്രമായിരിക്കും എന്നാണ് സൂചനകള്‍. പ്രേക്ഷകര്‍ സസ്‌പെന്‍സ് പുറത്ത് വരാന്‍ കാത്തരിക്കുകയാണ്.

Vineeth Sreenivasan and Nivin Pauly

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ നാലിലും നവിന്‍ പോളിയായിരുന്നു നായകന്‍. വിനീത് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് നിവിന്‍ പോളി. നിലവില്‍ ഇരുവരും തങ്ങള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലാണ്. അവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുക. റിച്ചി എന്ന തമിഴ് ചിത്രം, ഞണ്ടുകളുടെ നാട്ടില്‍ ഒരിവേള എന്നീ ചിത്രങ്ങളാണ് നിവിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ഒരു സിനിമാക്കാരനാണ് ഒടുവില്‍ തിയറ്ററിലെത്തിയ വിനീത് ചിത്രം. ആന അലറലോടലറലാണ് വിനീതിന്റെ പുതിയ ചിത്രം.

English summary
There is a buzz in social medias about a possible reunion of Nivin Pauly and Vineeth Sreenivasan for a new venture. The duo have been thick friends for years now and Nivin considers Vineeth as his mentor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam