»   » ആറ് വര്‍ഷം മുമ്പ് പറഞ്ഞത്, ജ്യോത്സനയുടെ സിംഗിളിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍!

ആറ് വര്‍ഷം മുമ്പ് പറഞ്ഞത്, ജ്യോത്സനയുടെ സിംഗിളിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

നമ്മള്‍ എന്ന ചിത്രത്തിലെ 'സുഖമാണീ നിലാവ്' ഗാനം പാടിയ ജ്യോത്സന മ്യൂസികിനോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് ഒത്തിരി തവണ പറഞ്ഞിട്ടുണ്ട്. ഇതാ ജ്യോത്സന തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് സിംഗിള്‍ എന്ന മ്യൂസിക് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നു. 'ഇനി വരുമോ'എന്ന് തുടങ്ങുന്ന ഗാനം പാടിയതും അതില്‍ അഭിനയിച്ചിരിക്കുന്നതും ജ്യോത്സന തന്നെയാണ്.

മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിക്കുന്നത്. പ്രണയത്തെ കുറിച്ചാണ് ആല്‍ബത്തില്‍ പറയുന്നത്. മനസിനെ കുളിരണിയിക്കുന്ന വരികള്‍ പോലെ മനോഹരമായ ലൊക്കേഷനുകളും ആല്‍ബത്തിന്റെ പ്രത്യേകതയാണ്. ജോഫി തരകന്‍ എഴുതിയ ആല്‍ബം റിലീസ് ചെയ്തത് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. ചടങ്ങിലെ ചിത്രങ്ങള്‍ കാണാം..

ആറ് വര്‍ഷം മുമ്പ് പറഞ്ഞത്

2005ല്‍ തന്നെ കാണുമ്പോള്‍ സ്വന്തമായി പാടി അഭിനയിക്കുന്ന സിംഗിള്‍ എന്ന ആല്‍ബത്തെ കുറിച്ച് ജ്യോത്സന പറഞ്ഞിരുന്നു. ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും

ചിത്രത്തിന്റെ പേരായ സിംഗിള്‍ എന്നത് ഒരു ന്യൂമറിക്കല്‍ നമ്പറാണ്. മനസില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കായി ഇത് സമര്‍പ്പിക്കുന്നു-ജ്യോത്സന.

ലൊക്കേഷന്‍

കൊച്ചിയും വാഗമണുമാണ് പ്രധാന ലൊക്കേഷന്‍. മധു നാരായണനാണ് ആല്‍ബത്തിന്‍ വിഷ്വല്‍ ഡയറക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ചടങ്ങില്‍ പങ്കെടുത്തവര്‍

വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ഗായത്രികന്‍ തുടങ്ങിയ ഗായകരും ചടങ്ങില്‍ പങ്കെടുത്തു.

വീഡിയോ

വീഡിയോ കാണാം...

English summary
Vineeth Sreenivasan launches Jyotsna's single.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam