എബിക്ക് ശേഷം സിനിമാക്കാരനായി വിനീത്, നായികയാവുന്നത് ആരാണെന്നറിയേണ്ടേ??
നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ നായികയായി അരങ്ങേറിയ രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആദ്യ ചിത്രം കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച താരമാണ് രജിഷ.

ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൂധീര്‍ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, തുടങ്ങിയവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കുന്നു.
More from Filmibeat
malayalam film malayalam cinema malayalam movie vineeth sreenivasan rajisha vijayan oru cinemakkaran മലയാളം സിനിമ വിനീത് ശ്രീനിവാസന്‍ രജിഷ വിജയന് ഒരു സിനിമാക്കാരന്


Click it and Unblock the Notifications











