»   » വിനീത് ശ്രീനിവാസന്‍ അതിഥിയായി എത്തുന്നു

വിനീത് ശ്രീനിവാസന്‍ അതിഥിയായി എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Vineeth Sreenivasan
തിര എന്ന സിനിമ സംവിധാനം ചെയ്യുമ്പോഴും വിനീത് ശ്രീനിവാസന്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുന്നു. അഭിനയം, സംവിധാനം, ഗാലാലാപനം എന്നിങ്ങനെ എല്ലാം നന്നായി അറിയുന്ന വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളി നായകനാകുന്ന ഓംശാന്തി ഓശാന എന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്റെ വിജയപങ്കാളി നസ്‌റിയയാണ് നായിക.

രഞ്ജി പണിക്കര്‍, ലാല്‍ജോസ് എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ നിവിന്റെയും സംവിധായകന്റെയും നിര്‍ബന്ധം കൊണ്ടാണ് വിനീത് അഭിനയിച്ചത്. വിനീതിന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് നിവിന്‍ സിനിമയിലെത്തിയത്. വിനീതിന്റെ രണ്ടാം ചിത്രമായ തട്ടത്തിന്‍മറയത്തിലൂടെ നിവിന്‍ മലയാളത്തിലെ പ്രധാന താരമായി. ഈ സൗഹൃദമാണ് പുതിയ ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കാന്‍ നിവിന്‍ ക്ഷണിച്ചത്.

മൂന്നാമത്തെ ചിത്രമായ തിരയുടെ തിരക്കിലായിരുന്നു വിനീതെങ്കിലും ഉറ്റ സുഹൃത്ത് വിളിച്ചപ്പോള്‍ വരാതിരിക്കാന്‍ പറ്റിയില്ല. അങ്ങനെ ഓംശാന്തി ഓശാനയില്‍ അതിഥി താരമായി എത്തി. വിനീതിന്റെ അസോസിയേറ്റ് ആയിരുന്നു ജൂഡ്. വിനീതിനൊപ്പം രണ്ടു ചിത്രങ്ങളിലും ജൂഡ് ഉണ്ടായിരുന്നു. അങ്ങനെയൊരു സൗഹൃദമായിരുന്നു മൂവരും തമ്മില്‍. നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച വിനീത് സിനിമാ സംവിധാനത്തില്‍ ശ്രദ്ധ കൊടുത്തതോടെ അഭിനയരംഗത്ത് കുറവായിരുന്നു.

നേരം എന്ന ചിത്രത്തിലൂടെയാണ് നിവിനും നസ്‌റിയയും ആദ്യമായി നായികാ നായകന്‍മാരായത്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്കൗട്ട് ചെയ്തപ്പോഴാണ് പുതിയ ചിത്രത്തിലേക്ക് ഇവരെ തന്നെ കൊണ്ടുവന്നത്. വിനയപ്രസാദ്, ശോഭാ മോഹന്‍, അജു വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്.

English summary
Vineeth Sreenivasan playing as guest role in Nivin Pauly's Om Shanti Om Sahana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam