»   » ജൂഡ് ആന്റണിയുടെ മുത്തശ്ശി ഗഥയില്‍ വീനിത് ശ്രീനിവാസനും രാജീവ് പിള്ളയും

ജൂഡ് ആന്റണിയുടെ മുത്തശ്ശി ഗഥയില്‍ വീനിത് ശ്രീനിവാസനും രാജീവ് പിള്ളയും

Posted By: Sanviya
Subscribe to Filmibeat Malayalam

ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ ഒരു മുത്തശ്ശി ഗഥയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. സംവിധായകന്‍ ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.

വിനീത് ശ്രീനിവാസന്‍, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ലെന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തും.

muthashigadha

പുതുമുഖങ്ങളെ ആവശ്യപ്പെട്ടും ചിത്രീകരണത്തിനായി വീട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രമായ ഓം ശാന്തി ഓശാന പോലെ തന്നെ ഒരു ചെറിയ ചിത്രമാണ് പുതിയ ചിത്രമെന്നും ജൂഡ് ആന്റണി സൂചിപ്പിച്ചിരുന്നു.

സഹസംവിധായകനായി സിനിമയില്‍ എത്തിയ ജൂഡിന്റെ ആദ്യ ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നിവിന്‍ പോളി, നസ്രിയ, രഞ്ജി പണിക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

English summary
Vineeth Sreenivasan Rajeev Pillai in Oru Muthashi Gadha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam