»   » പുലിമുരുകന് പിന്നാലെ വിനീത് ശ്രീനിവാസന്റെ ആനന്ദം വിദേശ തിയേറ്ററുകളിലേക്ക്

പുലിമുരുകന് പിന്നാലെ വിനീത് ശ്രീനിവാസന്റെ ആനന്ദം വിദേശ തിയേറ്ററുകളിലേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം യുഎഇയില്‍ റിലീസിനൊരുങ്ങുന്നു.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ വിദേശ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന് ശേഷം യുഎഇയില്‍ റിലീസിന് എത്തുന്ന മലയാള ചിത്രമാണ് ആനന്ദം. തുടര്‍ന്ന് വായിക്കൂ...


വിതരണക്കാര്‍

ബി സിനിമാസ് ചിത്രം യുഎഇയില്‍ വിതരണത്തിനെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.


മത്സരം പുലിമുരുകനൊപ്പം

ഒക്ടോബര്‍ 21ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു മാസം പിന്നിടുന്നു. മോഹന്‍ലാല്‍- വൈശാഖ് ചിത്രമായ പുലിമുരുകനുമായാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ മത്സരിക്കുന്നത്.


നിര്‍മാണം

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം റിലീസ് ചെയ്തത്.


കഥാപാത്രങ്ങള്‍

അരുണ്‍ തോമസ്, അനു, അനാര്‍ക്കലി, റിഷാന്‍,സിദ്ദി, വൈശാഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവതാരം നിവിന്‍ പോളി ചിത്രത്തില്‍ അതിഥി താരമായി എത്തിയിരുന്നു.


English summary
Vineeth Sreenivasan's Aanandam All Set To Release in UAE/GCC!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X