»   » ചെറിയ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും, ആ ഹിറ്റ് അടുത്ത വര്‍ഷം!

ചെറിയ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും, ആ ഹിറ്റ് അടുത്ത വര്‍ഷം!

Posted By: Sanviya
Subscribe to Filmibeat Malayalam

അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത വിനീത് ശ്രീനിവാസന്‍ വീണ്ടും തിരിച്ചെത്തുകയാണ്. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലൂടെ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികെയാണ്. 2017 ജനുവരി 20നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. തുടര്‍ന്ന് വായിക്കൂ...

ആരാണ് എബി

എബി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശാരീരികമായ പരിമിതികള്‍ വച്ചുക്കൊണ്ട് വിമാനം ഉണ്ടാക്കി പറത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ചലഞ്ചിങ് കഥാപാത്രം

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം കൂടിയാണിത്.

തിരക്കഥ

സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അജു വര്‍ഗീസും

അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുവിന്‍ വര്‍ക്കിയാണ് ചിത്രത്തിന്റെ നിര്‍മാണം.

English summary
Vineeth Sreenivasan's Aby To Hit The Theatres In January!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam