»   » സംവിധായകന്റെ കുപ്പായം തല്‍ക്കാലം അഴിക്കുന്നു!!! ഇനി വിനീതിന് അഭിനയ കാലം!!!

സംവിധായകന്റെ കുപ്പായം തല്‍ക്കാലം അഴിക്കുന്നു!!! ഇനി വിനീതിന് അഭിനയ കാലം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ സര്‍വകലാ വല്ലഭനായ അച്ഛന്റെ സര്‍കലാ വല്ലഭനായ മകന്‍, വിനീത്  ശ്രീനിവാസന് മലയാള പ്രേക്ഷക ലോകം സ്‌നേഹത്തോടെ നല്‍കിയ വിശേഷണമാണ്. ഗായകനായി അരങ്ങേറി. പിന്നീട് നടനായി, തിരക്കഥാകൃത്തും സംവിധായകനുമായി ഒടുവില്‍ നിര്‍മാതാവിന്റെ കുപ്പായവും തനിക്ക് യോജിക്കുമെന്ന് വിനീത് തെളിയിച്ചു. 

ഇപ്പോള്‍ സംവിധാകന്റെ തൊപ്പി ഒന്ന് മാറ്റി വച്ച് അഭിനയത്തില്‍ ശ്രദ്ധിക്കാനുള്ള ശ്രമത്തിലാണ് വിനീത്. വിനീത് നായകനായി എത്തിയ എബി മികച്ച പ്രേക്ഷക അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. വിനീതിനെ നായകനാക്കി ഒരുക്കുന്ന ഒരു സിനിമാക്കാരന്‍ അണിയറയിലൊരുങ്ങുകയാണ്. ഇതിനിടെ പുതിയ ചിത്രത്തിലും വിനീത് കരാറായി.

വിനീത് നായകാനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു സാമൂഹിക ആക്ഷേപ ഹാസ്യമാണ് ചിത്രമെന്നാണറിയുന്നത്.

വിനീത് തിരക്കഥയെഴുതി ജി പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിയിലെ സഹസംവിധായകനായിരുന്നു ദിലീപ്. ചിത്രത്തില്‍ ഒരു നാടന്‍ യുവാവിന്റെ വേഷത്തിലണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്.

പുതുമുഖമായ ശരത് ബാലനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ ദിലീപ് പറഞ്ഞു. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ഒരു സിനിമാക്കാരനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിനീത് ഇപ്പോള്‍. സിനിമാക്കാരന്‍ ആകാന്‍ മോഹിക്കുന്ന യുവാവിന്റെ വേഷമാണ് വിനീതിന്. രജിഷ വിജയന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ, രണ്‍ജി പണിക്കര്‍, വിജയ് ബാബു എന്നിവരും അഭിനയിക്കുന്നു.

കഴിഞ്ഞ വര്‍ഷം വിഷു റിലീസായി പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു വിനീത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പിന്നീട് ഒക്ടോബറില്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെ നിര്‍മാതാവുമായി. വിനീതിന്റെ സഹസംവിധായകനായിരുന്ന ഗണേഷ് രാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

English summary
After Aby and Oru Cinemakkaran, the actor has now signed debutant filmmaker Dileep Menon's movie titled Aana Alaralodala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam