»   » ആന അലറലോടലറല്‍.. ആന അലറലോടലറല്‍.. ആന അലറലോടലറല്‍.. വിനീത് വെള്ളം കുടിക്കും !!

ആന അലറലോടലറല്‍.. ആന അലറലോടലറല്‍.. ആന അലറലോടലറല്‍.. വിനീത് വെള്ളം കുടിക്കും !!

Posted By: Rohini
Subscribe to Filmibeat Malayalam

ആന അലറലോടലറല്‍... കുട്ടിക്കാലം മുതല്‍ നാവ് ഉളുക്കാതെ ഇതൊന്ന് പറഞ്ഞ് പഠിക്കാന്‍ ശ്രമിച്ചവരായിരിയ്ക്കും നമ്മളില്‍ പലരും. എന്നാല്‍ ഇനിയൊന്ന് ശരിക്ക് പറഞ്ഞ് പഠിച്ചോളൂ, അണിയറയില്‍ ഒരുങ്ങുന്ന പുതിയ മലയാള സിനിമയുടെ പേര് ആന അലറലോടലറല്‍ എന്നാണ്.. ഇനി കുഞ്ഞു കുട്ടികള്‍ പോലും പറഞ്ഞ് പഠിയ്ക്കും.

നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് നായകനായി എത്തുന്നത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന അനു സിത്താരയാണ് നായിക.

vineeth-sreenivasan

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ആന അലറലോടലറല്‍. ശരത് ബാലന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഹാസ്യ രസ പ്രാധാന്യമുള്ള ചെറുപ്പക്കാരനായിട്ടാണ് വിനീത് എത്തുന്നത്. ശ്രീനിവാസന്റെ ആദ്യ കാല വേഷങ്ങളുമായി സാമ്യമുണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം.

വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിബി തൊട്ടുപുറവും നെവിസ് സേവിയറും നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനത്തോടെ തന്നെ ആരംഭിയ്ക്കും.

English summary
Vineeth Sreenivasan With 'Aana Alaralodalaral'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam