»   » പൃഥ്വിരാജ് ചിത്രം വഴിമുടക്കില്ല, എബിക്ക് പറക്കാന്‍ കോടതി അനുമതി ലഭിച്ചു

പൃഥ്വിരാജ് ചിത്രം വഴിമുടക്കില്ല, എബിക്ക് പറക്കാന്‍ കോടതി അനുമതി ലഭിച്ചു

By: Nihara
Subscribe to Filmibeat Malayalam

ആരാദ്യം വിമാനം പറത്തുമെന്നുള്ള കാര്യത്തിന് തീരുമാനമായി. വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് വിമാനം സിനിമയുടെ സംവിധായകന്‍ പ്രദീപ് എം നായര്‍ കോടതിയെ സമീപിച്ചിരുന്നു.

എബി സിനിമയ്ക്ക് തന്റെ സിനിമയായ വിമാനവുമായി ബന്ധമുണ്ടെന്നും ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് പ്രദീപ് എം നായര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇരു സിനിമകളുടെയും തിരക്കഥ വായിച്ച ശേഷമാണ് എറണാകുളം മുന്‍സിഫ് കോടതി ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്. സജി തോമസിന്റെ കഥയുമായി എബിക്ക് ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സജി തോമസിന്റെ ജീവിതകഥയുമായി ബന്ധമില്ല

പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നൊരുക്കുന്ന ചിത്രമായ എബിയില്‍ വിനീത് ശ്രീനിവാസനാണ് നായകന്‍. ചിത്രത്തിന്റെ തിരക്കഥയ്ക്ക് സജിതോമസിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് സന്തോഷ് ഏച്ചിക്കാനം നേരത്തെ പ്രതികരിച്ചിരുന്നു.

വിനീത് ആദ്യം വിമാനം പറത്തും

എബിയുടെ ചിത്രീകരണമാണ് ആദ്യം ആരംഭിച്ചത്. വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ചിത്രീകരണം തുടരുന്നതിനിടയില്‍ എബിക്ക് തന്റെ സിനിമയായ വിമാനവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വിമാനം സിനിമയുടെ സംവിധായകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായി വിനീത്

കുഞ്ഞൂട്ടന്റെയും എബിയുടെയും ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇതില്‍ ഒരു ഘട്ടത്തിലാണ് അജുവും വിനീതും പ്ലസ്ടു വിദ്യാര്‍ത്ഥികളായെത്തുന്നത് .സന്തോഷ് ഏച്ചിക്കാനമാണ് എബി ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിമാനം പറത്താനാഗ്രഹിക്കുന്ന സാധാരണക്കാരന്റെ കഥയാണ് എബിയുടെ പ്രമേയം.

പറക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍

പറക്കണമെന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍ അതിനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പറക്കണം എന്ന തന്റെ ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു ഗ്രാമീണന്റെ കഥ കൂടിയാണിത്.

English summary
Vineeth Sreenivasan's Aby To Hit The Theatres.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam