Just In
- 35 min ago
അന്ന് മമ്മൂക്ക നോ പറഞ്ഞിരുന്നെങ്കില്‍ ജോമോന് എന്ന സംവിധായകന് ഉണ്ടാവുമായിരുന്നില്ല
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 2 hrs ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 2 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
Mohanlal: ലാലേട്ടനെ അനുകരിച്ച് നടി വിനീത കോശി! സംഭവം ഞെട്ടിച്ചിട്ടുണ്ട്, ഇതൊന്ന് കണ്ടു നോക്കൂ...

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പ്രതൃക്ഷപ്പെടുന്ന ചിത്രമാണ് മോഹൻലാലിന്റെ ഇത്തിക്കര പക്കി സ്റ്റെൽ. ഉയർന്ന വൃക്ഷത്തിന്റെ മുകളിൽ കാല് ഉയർത്തി നിൽക്കുന്ന മോഹൻലാലിന്റെ പുതിയ സ്റ്റൈലും ലുക്കും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്.
വെറുതെ അൽഫോൺസും പിള്ളരും വരില്ല!! തൊബാമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം, ഓഡിയൻസ് റിവ്യൂ ...
മോഹൻലാലിന്റെ സ്റ്റൈൽ അനുകരിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിലുളള പ്രമുഖരിൽ തുടങ്ങി സാധാരണ ജനങ്ങൾ വരെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കഠിന പരിശീലനം ഉണ്ടെങ്കിൽ മാത്രമേ ആ അഭ്യാസം കാണിക്കാൻ കാണിക്കാൻ പറ്റുകയുള്ളൂ. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒറ്റമുറി വെളിച്ചം ഫെയിം വിനീത കോശിയുടെ ഇത്തിക്കര പക്കി സ്റ്റൈലാണ്.
Mohanlal: ചങ്കല്ലാ ചങ്കിടിപ്പാണ്!! ഈ ചെറുപ്പക്കാരന് പറയാനുണ്ട് ലാലേട്ടനെ കുറിച്ച് ചിലത്...

മരകഷ്ണത്തിനും പകരം ഇരുമ്പ്
മോഹൻലാൽ കായംകുളം കൊച്ചുണ്ണിയ്ക്ക്വേണ്ടിയാണ് ഈ ഒരു സ്റ്റൈലിൽ പ്രത്യേക്ഷപ്പെട്ടത്. മരകഷ്ണത്തിന്റെ മുകളിലാണ് താരം കാലുകൾ ഉയർത്തി നിൽക്കുന്നത്. എന്നാൽ ഇവിടെ വിനീത ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് ഇത്തിക്കരപക്കിയിടെ സാഹസിക അഭ്യാസം കാണിച്ചത്. വിനിത തന്നെയാണ് ഇതു തന്റെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രമിലും പങ്കുവെച്ചത്. ലാലേട്ടനിൽ നിന്ന പ്രചോദനം ഉൾക്കൊണ്ടാണ് ഈ അഭ്യാസം ചെയ്തിരിക്കുന്നതെന്ന് വിനിത ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ചിത്രം വൈറലായിട്ടുണ്ട്
വിനിതയുടെ ഇത്തിക്കരപ്പക്കി സ്റ്റൈൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻ ലാൽ ആരാധകർ വിനീതയുടെ ചിത്രം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മോഹൽ എങ്ങനെയാണോ ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. അതേ മെയ് വഴക്കത്തിലാണ് വിനീതയും നിൽക്കുന്നത്. മറ്റുള്ളവരെക്കാലും പെർഫക്ഷനിൽ വിനീത തന്നെ മുന്നിൽ.

ഇതൊക്കെ കയ്യിലുണ്ടേ
വിനിതയുടെ ഇത്തിക്കരപ്പക്കി സ്റ്റൈൽ കണ്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. താരത്തിന്റെ കയ്യിൽ ഇത്തരത്തിലുള്ള അഭ്യാസങ്ങളൊക്കെ ഉണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. താരത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിൽ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് വിനീത കാഴ്ച വയ്ക്കുന്നത്.

ഞെട്ടിപ്പിക്കുന്ന അഭിനയം
വിനിത കോശി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആനന്ദത്തിലെ ലൗലി മിസിനെയാണ്. ആ ഒറ്റ സിനിമയാണ് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. പിന്നീട് വിനീത് ശ്രീനിവാസൻ ചിത്രമായ എബിയിൽ താരം പ്രത്യക്ഷപ്പെട്ടു. അതും തന്നെക്കാൾ മുതിർന്ന് ഒരു കഥാപാത്രമായി. ഒരു യുവ നടിയായിട്ടു പോലും വിനീതിന്റെ അമ്മയാകാൻ വിനീത തയ്യാറായിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാമ് താരം കാഴ്ചവെച്ചത്.

ഒറ്റമുറി വെളിച്ചം
വിനീതയുടെ കരിയറിൽ സ്വർണ്ണ ലിപിയിൽ എഴുതിയ ചിത്രമാണ് നവഗാത സംവിധായകനായ രാഹുൽ റിജി നായർ സംവിധാനം ചെയ്ത് ഒറ്റമുറി വെളിച്ചം. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ല പുരസ്കാരം ഒറ്റമുറി വെളിച്ചത്തിന് ലഭിച്ചിരുന്നു. ഇതിൽ എടുത്തു പറയേണ്ടത് വിനീതയുടെ അഭിനയത്തെ കുറിച്ചാണ്. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ വിനീത കാഴ്ചവെച്ചത്. കൂടാതെ മികച്ച നടിയ്ക്കുള്ള പോരാട്ടത്തിൽ അവസാന ഘട്ടം വരെ താരം പോരാടിയിരുന്നു. പ്രത്യേക ജൂറി പരാമർശത്തിനും വിനീത അർഹയായിരുന്നു