»   » പുലിമുരുകനെ ആവേശമാക്കിയ ലാലേട്ടനും സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് വിനു മോഹന്‍

പുലിമുരുകനെ ആവേശമാക്കിയ ലാലേട്ടനും സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് വിനു മോഹന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പുലിമുരുകന് സ്വപ്‌ന തുല്യമായ വിജയം നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനു മോഹന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനു മോഹന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സംവിധായകന്‍ വൈശാഖ് കൃഷ്ണ, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, ക്യാമറാമാന്‍ ഷാജി, ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്. ഒപ്പം വിജയാഘോഷത്തിനിടെ ലഭിച്ച ഫലകവുമായി ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നൂറു കോടി ക്ലബിലിടം നേടിയ ആദ്യ മലയാള സിനിമ

നൂറു കോടി ക്ലബ് നേട്ടം മലയാള സിനിമയ്ക്ക് പരിചയമായിരുന്നില്ല. ബോളിവുഡില്‍ നിന്നും മാത്രമേ അത്തരം വാര്‍ത്തകള്‍ കേട്ടിരുന്നുള്ളൂ. എന്നാല്‍ ഇതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ മാറ്റി മറിച്ച് 100 കോടി ക്ലബിലിടം നേടിയ ചിത്രമാണ് പുലിമുരുകന്‍.

മോഹന്‍ലാലിന്റെ സഹോദര വേഷത്തിനായി തിരഞ്ഞെടുത്തതിന് നന്ദി

മോഹന്‍ലാലിന്റെ സഹോദരനെ അവതരിപ്പിക്കുന്നതിന് തന്നെ ക്ഷണിച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടുള്ള നന്ദിയും ഫേസ്ബുക്കില്‍ കിുറിച്ചിട്ടുണ്ട് വിനു മോഹന്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരുകന്റെ സഹോദരനായാണ് വിനു ചിത്രത്തില്‍ വേഷമിട്ടത്.

മൊഴി മാറ്റിയപ്പോഴും വിജയിച്ചു

കേരളത്തിലെ ബോക്‌സ് ഓഫീസുകളില്‍ സൂപ്പര്‍ഹിറ്റായി 100 കോടി ലിസ്റ്റിലും കയറിയ മോഹന്‍ലാല്‍ ചിത്രം തെലുങ്ക് റിലീസിങ്ങിന് തയ്യാറായിരിക്കുകയാണ്. ഡിസംബര്‍ 2 നാണ് മാന്യംപുലി അഥവാ തെലുങ്ക് പുലിമുരുകന്‍ തിയേറ്ററുകളിലെത്തിയത്. മോഹന്‍ ലാല്‍ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയമായിരുന്നു.

മലയാളക്കരയില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തെലുങ്കിലേക്ക്

മൊഴിമാറ്റം ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷന്‍ സീനുകള്‍ ഈ ചിത്രത്തിലുണ്ട്. കുട്ടി മുരുകനും പുലിയും തമ്മിലുള്ള ഫൈറ്റ് സീനുകള്‍ ഏറെ ത്രസിപ്പിക്കുന്ന രംഗമാണ്. മോഹന്‍ ലാല്‍ എന്ന നടന്റെ അഭിനയ മികവ് ചിത്രത്തിന് പത്തരമാറ്റാണ്. മനസ്സ് എത്തുന്നിടത്തു ശരീരവും എത്തിക്കാനുള്ള ലാലിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

English summary
Vinu Mohan's facebook post about Pulimurugan success.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam