»   » വിനു മോഹനും നടി വിദ്യയും വിവാഹിതരാവുന്നു

വിനു മോഹനും നടി വിദ്യയും വിവാഹിതരാവുന്നു

Posted By:
Subscribe to Filmibeat Malayalam
Vinu Mohan-Vidya
മലയാള സിനിമയ്ക്കിത് വിവാഹക്കാലമാണ്. യുവതാരങ്ങള്‍ കൂട്ടത്തോടെ വിവാഹവേദിയിലെത്തുന്ന കാഴ്ചയാണ് ഇനി കാണാനിരിയ്ക്കുന്നത്. മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടക്കമിട്ട കല്യാണ മേളത്തിലേക്ക് ഉടന്‍ അണിചേരുന്നവര്‍ വിനീത് ശ്രീനിവാസനും സംവൃത സുനിലുമാണ്. മലബാറില്‍ നിന്നൊരു മൊഞ്ചത്തിയെ കണ്ടെത്തിയ ആസിഫ് അലിയും ബാച്ചിലര്‍ ലൈഫിന് ഫുള്‍സ്റ്റോപ്പിടുകയാണ്.

ഇനി അടുത്ത ഊഴം നടന്‍ വിനു മോഹന്റെയാണ്. മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വെള്ളിത്തിരയില്‍ നിന്നാണ് വിനു മോഹന്‍ തന്റെ ജീവിത സഖിയെ കണ്ടെത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയാണ് വിനുവിന്റെ വധുവാകുന്നത്.

മലയാളത്തിന് ലോഹിതദാസ് നല്‍കിയ നടനാണ് വിനു മോഹന്‍. ആദ്യ ചിത്രമായ നിവേദ്യത്തിലെ മോഹനകൃഷ്ണനെന്ന ലജ്ജാലുവായ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചാണ് വിനു പ്രേക്ഷകഹൃദയം കവര്‍ന്നത്. അടുത്തിടെ അന്തരിച്ച നാടകചലച്ചിത്രപ്രവര്‍ത്തകന്‍ മോഹന്റെയും നടി ശോഭാ മോഹന്റേയും മകനായ വിനുമോഹന്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനും നടന്‍ സായികുമാരിന്റെ മരുമകനുമായ വിനു ഈ ലേബലുകളിലൊന്നുമല്ല സിനിമയില്‍ ചുവടുറപ്പിച്ചത്. സുല്‍ത്താന്‍, ചട്ടമ്പിനാട് , സൈക്കിള്‍ , ദലമര്‍മരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് വിനുവിന്റെ ശ്രദ്ധേയമായ സിനിമകള്‍.

നീലാംബരി , മഹാരാജാടാക്കീസ് , എംഎല്‍ എ മണി തുടങ്ങിയവയാണ് വിദ്യയുടേതായി ഇതുവരെ പുറത്തുവന്നത്. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് വിദ്യ. സിനിമയില്‍ നിന്നു തന്നെയാണ് സഖിയെ കണ്ടെത്തിയതെങ്കിലും വിനു മോഹന്റേത് പ്രണയവിവാഹമാണോയെന്ന ചോദ്യം ബാക്കിയാണ്.

ഈ തിരക്കിനിടയില്‍ എന്ന ചിത്രത്തില്‍ വിനുമോഹനും വിദ്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ അടുത്തതെന്ന് കരുതപ്പെടുന്നു. അടുത്തവര്‍ഷം മെയ് 19ന് താരവിവാഹം നടക്കും.

English summary
The sactor, who made waves with movies like Nivedhyam, Cycle is all set to marry actress Vidya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam