Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നസ്റിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ഈ നായികയെ മനസ്സിലായോ?
അത്രപെട്ടന്നൊന്നും കണ്ടാല്‍ ആളെ തിരിച്ചറിയില്ല. എല്ലാവരും ലേറ്റസ്റ്റ് ഫാഷന്റെ പിറകെ പോയപ്പോള്‍ വ്യത്യസ്മായ ഒരു സ്റ്റൈല്‍ സ്വീകരിച്ചിരിയ്ക്കുകയാണ് ഈ നടി. പറയുന്നത് നസ്റിയ നസീമിനൊപ്പം നില്ക്കുന്ന ആ നടിയെ കുറിച്ചാണ്. നസ്റിയ ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രം ആരാധകരെ വല്ലാതെ 'കണ്ഫ്യൂഷ'നാക്കി. നസ്റിയയെ അത്രമേല്‍ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ആ മധ്യവയസ്ക മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു എന്ന് തിരിച്ചറിയാന്‍ അല്പം സമയമെടുക്കും.
റിമ കല്ലിങ്കല്‍ കമന്റ് ബോക്സില്‍ എത്തിയപ്പോഴാണ് നസ്റിയയെ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ആ ആള് ആരാണെന്ന് മനസ്സിലായത്, സാക്ഷാല്‍ ജ്യോതിര്‍മയി. സള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ കറുത്ത വേഷം ധരിച്ച് നില്‍ക്കുന്നത് നടി ജ്യോതിര്‍മയി ആണ് എന്നതിന് ആ ചിരി മാത്രമാണ് തെളിവ്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ആരാധകര്‍ക്കും അത് ബോധ്യമാവുകയുള്ളൂ. എന്താണ് നടിയുടെ ഈ പുതിയ ഗെറ്റപ്പിന്റെ കാരണം എന്ന് അന്വേഷിച്ച് ചില പാപ്പരാസികള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് അറിവ്

എന്ത് തന്നെയായാലും ജ്യോതിര്‍മയിയുടെ പുതിയ ലുക്കില്‍ അതിശയിച്ചു നില്‍ക്കുകയാണ് റിമ കല്ലിങ്കല്‍. സൃന്ദ, രമ്യ നമ്പീശന്, സയനോര തുടങ്ങിയവരും ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയ ഫോട്ടോയ്ക്ക് ധാരാളം കമന്റുകളും വരുന്നുണ്ട്. പൈലറ്റ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജ്യോതിര്‍മയി മലയാള സിനിമയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ്.
ഇഷ്ടം, മീശ മാധവന്, നന്ദനം, കല്യാണരാമന്, ഭാവം തുടങ്ങിയ ചിത്രങ്ങളില്‍ സഹതാര വേഷങ്ങളില്‍ ശ്രദ്ധ നേടിയ ജ്യോതിര്‍മയി ഒരു നായിക എന്ന നിലയില്‍ ശ്രദ്ധ നേടിയത് എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെയാണ്. ഹരിഹരന് പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും ജ്യോതിര്‍മയി അഭിനയിച്ചു.
2013 വരെയും സിനിമയില്‍ സജീവമായിരുന്ന ജ്യോതിര്‍മയി ഏറ്റവുമൊടുവില്‍ അഭിനയിച്ചത് ഉറവ എന്ന ചിത്രത്തിലാണ്. അതിനിടയില്‍ നടിയുടെ വിവാഹവും വിവാഹ മോചനവും സംഭവിച്ചിരുന്നു. തുടര്‍ന്ന് 2015 ല്‍ സംവിധായകന് അമല്‍ നീരദുമായി രണ്ടാം വിവാഹം നടന്നതിന് ശേഷമാണ് ജ്യോതിര്‍മയി സിനിമയില്‍ നിന്നും പൂര്‍ണമായും ഇടവേള എടുത്ത്. ഒരിടയ്ക്ക് നടിയുടെ തല മുണ്ഡനം ചെയ്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended Video

-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
അക്കാര്യത്തിൽ ദുൽഖർ മമ്മൂക്കയെ പോലയേ അല്ല! കിംഗ് ഓഫ് കൊത്തയിൽ ഒരു ഉഗ്രൻ സംഭവം വരുന്നുണ്ട്; ഉണ്ണി ഫിഡാക്!