For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  'ബലേ ഭേഷ് പാറുക്കൊച്ചമ്മേ...' പാര്‍വ്വതിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി മലയാളി വീട്ടമ്മ

  By Jince K Benny
  |
  'ഉളുപ്പുണ്ടോ പാർവതിക്കൊച്ചമ്മേ' നടിയോട് വീട്ടമ്മ | filmibeat Malayalam

  നടി പാര്‍വ്വതി തിരി കൊളുത്തിയ കസബ വിവാദം മലയാള സിനിമയില്‍ നിന്ന് കത്തുകയാണ്. ഒന്നര വര്‍ഷം മുമ്പ് റിലീസ് ചെയ്ത കസബ എന്ന ചിത്രത്തേക്കുറിച്ചും അതില്‍ അഭിനയിച്ച മമ്മൂട്ടിയേക്കുറിച്ചും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

  മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ട്, തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് അയാള്‍! തുറന്നടിച്ച് ഷംന കാസിം

  മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പ് അരുണ്‍ ഗോപിയുടെ കിടിലം സര്‍പ്രൈസ്! നായകനായി അരങ്ങേറ്റം!

  പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും സിനിമ മേഖലയിലെ നിരവധിപ്പേര്‍ രംഗത്ത് വന്നു. ഇപ്പോഴിതാ പാര്‍വ്വതിയുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് തുറന്ന് കാണിച്ചുകൊണ്ടുള്ള മമ്മൂട്ടി ആരാധികയായ വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

  പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ

  പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ എന്ന അഭിസംബധനയോടെയാണ് സുജ കെ എന്ന വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭികക്കുന്നത്. മമ്മൂട്ടിയേയും കസബയേയും വിമര്‍ശിച്ചുകൊണ്ടുള്ള പാര്‍വ്വതിയുടെ വാക്കുകളെ പാര്‍വ്വതിയുടെ മുന്‍കാല ചിത്രങ്ങളും നിലപാടുകളും കൊണ്ട് തന്നെ ഖണ്ഡിക്കുന്നിടത്താണ് സുജയുടെ കുറിപ്പ് കൈയടി നേടുന്നത്.

  അഭിനയിത്തില്‍ വെല്ലാന്‍ മറ്റാരുമില്ല

  പാര്‍വ്വതിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അഭിനത്തിന്റെ കാര്യത്തില്‍ ശോഭനയോ ഉര്‍വ്വശിയോ ഒന്നും താരത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്നാണ്. കൊച്ചമ്മ പൊളിച്ചടുക്കി എന്ന വിശേഷിപ്പിക്കുന്ന സുജ പാര്‍വ്വതിക്കൊപ്പം തന്നെ വേദിയില്‍ ഒപ്പമുണ്ടായിരുന്ന ഗീതു മോഹന്‍ദാസിനേയും റിമ കല്ലിങ്കലിനേയും നല്ല വെടിപ്പായി കൊട്ടുന്നുണ്ട്.

  പാര്‍വ്വതി ആ ശീലം നിര്‍ത്തിയോ?

  മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ, അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ? അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ്ഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ടെന്നും സുജ കുറിക്കുന്നു.

  റിമ കല്ലിങ്കലിനോടും ഗീതു മോഹന്‍ദാസിനോടും ചോദിക്കണം

  കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞു തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്റൊയതെന്ന്, ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം. എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്, എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍.

  എന്താണ് കസബയിലെ സ്ത്രീ വിരുദ്ധത?

  ''കസബ'', എന്താണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസുകാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം? എന്താണ് അതിലെ സ്ത്രീ വിരുദ്ധത? കൊച്ചമ്മ പറഞ്ഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല. മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ടെന്നും സുജ കുറിക്കുന്നു.

  മൂന്ന് സീനുകള്‍

  കസബയില്‍ സ്ത്രീ വിരുദ്ധുത ആരോപിക്കുന്ന മൂന്ന് രംഗങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് പാര്‍വ്വതിയുടെ നിലപാടുകളും അഭിനയിച്ച കഥാപാത്രങ്ങളും കൊണ്ടുതന്നെ ഖണ്ഡിക്കുന്നുണ്ട്. ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ, എന്ന വാചകം തന്നെ ധാരാളം. സ്ത്രീത്വത്തെ ബഹുമാനിക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗിനേയും സുജ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

  ഇര്‍ഫാന്‍ ഖാന് മറുപടി കൊടുക്കാത്തതെന്തേ?

  ഇര്‍ഫാന്‍ ഖാനുമായുള്ള ഒരഭിമുഖം ഞാന്‍ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇര്‍ഫാന്‍ ഖാന്‍ ചോദിച്ചത് 'malayali womens hot in bed' ഈ ചോദ്യത്തില്‍ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാള്‍ സംസാരിച്ചത് അപ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? കസബ വിവാദത്തില്‍ പാര്‍വ്വതി ഉയര്‍ത്തി കാണിച്ച സ്ത്രീ വിരുദ്ധതയും ഫെനിമിനിസവും ഇരട്ടത്താപ്പാണെന്ന് തുറന്ന് കാണിക്കാന്‍ ഈ ഒറ്റ ചോദ്യം തന്നെ ധാരാളം.

  കസബയൊക്കെ എത്രയോ ഭേദം

  തമിഴില്‍ പോയി ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ. അതൊന്നും ഈ പറഞ്ഞ സ്ത്രീ വിരുദ്ധത ആകില്ലേ. അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം. കസബയുടെ ഇന്‍ടര്‍വെല്‍ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്. 'കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലന്ന്'. ഇനി ഇതാെേണാ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത, സുജ ചോദിക്കുന്നു.

  മമ്മൂട്ടിയെ സ്ത്രീകള്‍ ഇഷ്ടപ്പെടാന്‍ കാരണം?

  മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ട പെടുന്നത് അദ്ദേഹത്തിന്റെഅഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്, എന്ന് പറയുന്ന സുജ സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ മൗനമായി നിന്ന സ്ഥലങ്ങളില്‍ സഹായവുമായി എത്തിയ മമ്മൂട്ടി എന്ന മനുഷ്യനെ തന്റെ കുറിപ്പിലൂടെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്‌നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ലാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം. അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ലെന്നും അവര്‍ പറയുന്നു.

  ഫെമിനിസ്റ്റ് സംഘടനകളുടെ ധൈര്യത്തിലല്ല

  ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്മാരെ നിങ്ങളെ മോശക്കാരാക്കരുത്. ഒരു സ്ത്രീ വൈകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല. 90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധൈര്യത്തില്‍ തന്നെയാ, സുജ പറയുന്നു.

  നിങ്ങള്‍ക്ക് സ്ത്രീകളോട് അത്രക്ക് സ്‌നേഹം ഉണ്ടെങ്കില്‍

  നിങ്ങള്‍ക്ക് സ്ത്രീകളോട് അത്രക്ക് സ്‌നേഹം ഉണ്ടെങ്കില്‍ സ്ത്രീയെ അപമാനത്തിന്റെ പടു കുഴിയിലേക്ക് തളളി വിടുന്ന നേരെ ചൊവ്വേ അടി വസ്ത്രം ഇടാന്‍ സമയം പോലും കിട്ടാതെ അത് എടുത്ത് ഫെയ്‌സ്ബുക്കി പോസ്റ്റുകയും കൊച്ച് പെണ്‍കുട്ടികളെയടക്കം വില്‍പന ചരക്കാക്കി പ്രശസ്തി തേടുന്ന രശ്മി ആര്‍ നായര്‍ എന്ന ചുംബന പീഡനക്കാരിയേയും, ഷോര്‍ട്ട് ഫിലിം എന്ന പേരില്‍ സ്വയം ഭോഗ അനുഭവം സ്വന്തം അച്ഛന്‍ കണ്ടു കൊണ്ട് വന്ന കഥ കാമ കണ്ണുകളോടെ നിക്കറും ഇട്ട് വീഡിയോ ആക്കി പ്രചരിപ്പിച്ച കനി എന്നവളെയും ഒക്കെ നിലക്ക് നിര്‍ത്ത് ആദ്യം, സുജ വ്യക്തമാക്കുന്നു.

  സ്ത്രീകള്‍ നിങ്ങള്‍ക്കൊപ്പമല്ല

  രശ്മി ആര്‍ നായരേയും കനിയേയും നേരെയാക്കിയിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള, മൂന്ന് ദേശീയ അവാര്‍ഡും ആറ് സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങുകയും ഓരോ മലയാളിയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്. ഡബ്ല്യുസിസി എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്‌നേഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് സുജ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  വൈറലായി കുറിപ്പ്

  ഒരു സാധാരാണ വീട്ടമ്മയായ സുജയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. ഏഴായിരത്തിലധികം കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ഇരുപത്തിനാലായിരക്കിലധികം ലൈക്കുകള്‍ കിട്ടിയ പോസ്റ്റ് ഇതുവരെ 8362 പോരാണ് ഷെയര്‍ ചെയ്തത്. അതും പോസ്റ്റ് ചെയ്ത് 21 മണിക്കൂറിനുള്ളില്‍.

  വിവാദം ആസൂത്രിതം

  അതേ സമയം കസബയുടെ പേരില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന ഉയര്‍ത്തി വിട്ട വിവാദം ആസൂത്രിതമാണെന്ന് ആരോപണമുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭിയെയും അവര്‍ അഭിനയിച്ച ചിത്രത്തേയും ഐഎഫ്എഫ്‌കെയില്‍ തഴഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്ന വനിത സംഘടനയ്ക്ക് നേരെ തിരഞ്ഞ ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപെടാന്‍ സൃഷ്ടിച്ച പുകമറയാണ് ഈ വിവാദം എന്നാണ് ആരോപിക്കപ്പെടുന്നത്.

  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ

  അതേസമയം കസബയേക്കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പാര്‍വ്വതി രംഗത്ത് വന്നിരുന്നു. പാര്‍വ്വതിയുടെ വാക്കുകളെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വിവാദമാക്കി മാറ്റുകയായിരുന്നെന്നായിരുന്നു താരത്തിന്റെ ആക്ഷേപം.

  പ്രതികരണം അര്‍ഹിക്കുന്നില്ല

  പാര്‍വ്വതിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല, പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണ് അവര്‍ എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു ഈ സംഭവത്തേക്കുറിച്ച് കസബ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പ്രതികരിച്ചത്. വന്മരം പിടിച്ച് കുലുക്കി പ്രശസ്തി നേടാനുള്ള തന്ത്രമാണിതെന്നും നിഥിന്‍ വ്യക്തമാക്കിയിരുന്നു.

  സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്

  സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറയി സുജയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Viral Facebook post of a house wife on Parvathy's statement about Kasaba and Mammootty.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more