twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ സാറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ വഴി തെറ്റി, അന്ന് സംഭവിച്ചത് പറഞ്ഞ് സംഗീത സംവിധായകന്‍ രതീഷ് വേഗ

    By Midhun Raj
    |

    കോക്ക്‌ടെയില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംഗീത സംവിധായകനാണ് രതീഷ് വേഗ. ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച സിനിമയിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ രതീഷ് വേഗ മോളിവുഡില്‍ സജീവമായി. പിന്നീട് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നിരവധി സിനിമകള്‍ക്കാണ് അദ്ദേഹം സംഗീതമൊരുക്കിയത്. മോഹന്‍ലാലിന് വേണ്ടി റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലാണ് രതീഷ് വേഗ ആദ്യമായി പാട്ടുകള്‍ ചെയ്തത്‌.

    യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, പുത്തന്‍ ഫോട്ടോസ് കാണാം

    തുടര്‍ന്ന് ലോക്പാല്‍, ലേഡീസ് ആന്റ് ജെന്‌റില്‍മാന്‍ തുടങ്ങിയ ലാലേട്ടന്‍ സിനിമകള്‍ക്കും രതീഷ് വേഗ സംഗീതമൊരുക്കി. അതേസമയം മോഹന്‍ലാലിനൊപ്പമുളള മറക്കാനാകാത്ത ഒരു യാത്രാനുഭവം കൗമുദി ടിവിയുടെ പരിപാടിയില്‍ പങ്കുവെക്കുകയാണ് രതീഷ് വേഗ. യാത്രാനുഭവങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ജീവിതത്തില്‍ കിട്ടിയ എറ്റവും വലിയൊരു ഭാഗ്യമാണ് ലാല്‍ സാറിനൊപ്പമുളള യാത്രയെന്ന് രതീഷ് വേഗ പറയുന്നു.

    കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വിസ്മയ മാക്‌സ്

    'കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ നിന്നും ലാല്‍ സാറിന്‌റെ പുതിയ ഫ്‌ളാറ്റ് കാണാന്‍ വേണ്ടി അദ്ദേഹം എന്നെ കൂടെ കൂട്ടിയെന്ന്' രതീഷ് വേഗ പറയുന്നു. 'ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണത്. അങ്ങനെ ഞാന്‍ വണ്ടി ഓടിക്കുന്നു. ലാല്‍ സാറ് അടുത്തിരിക്കുന്നു. വഴി എനിക്കറിയില്ല. ലാല്‍ സാറിന് അറിയാം'.

    അങ്ങനെ ഞങ്ങള് വണ്ടിയില്‍ നേരെ

    'അങ്ങനെ ഞങ്ങള് വണ്ടിയില്‍ നേരെ പോവുകയാണ്. പോവുന്ന വഴി പനമ്പിളി നഗറിനുളളിലൂടെ കയറി തേവര ഭാഗത്തേക്ക് വേണം പോകാന്‍. എനിക്ക് ഇന്നും ആ വഴി കൃത്യമായിട്ട് ഏതാണെന്ന് അറിയില്ല. അപ്പോ വണ്ടി ഓടിക്കുമ്പോ പെട്ടെന്ന് എനിക്ക് വഴി തെറ്റി. വഴി തെറ്റി കഴിഞ്ഞപ്പോ ലാല്‍ സാറ് മോനെ ഇവിടെ നിര്‍ത്ത് എന്ന് പറഞ്ഞു', രതീഷ് വേഗ ഓര്‍ത്തെടുത്തു.

    അപ്പോ കുറച്ച് ചേച്ചിമാര് അവിടെ നില്‍ക്കുന്നുണ്ട്

    'അന്ന് കുറച്ച് ചേച്ചിമാര് അവിടെ നില്‍ക്കുന്നുണ്ട്. അങ്ങനെ വഴി ചോദിക്കാന്‍ അവരുടെ അടുത്ത് വണ്ടി നിര്‍ത്തി. വിന്‍ഡോ താഴ്ത്തി വഴി ഏതാണെന്ന് ലാല്‍ സാറ് ചോദിച്ചതും അവര് കുറച്ചുനേരം നിശ്ചലമായി പോയി. കാരണം ലാല്‍ സാര്‍ അവരോട് വഴി ചോദിക്കുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. ഒരു നിമിഷം അവര് ആകെ പകച്ചുപോയപ്പോ ഞങ്ങള് വണ്ടി എടുത്തുപോയി'.

    Recommended Video

    കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam
    അത് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും

    'ആ ഒരു സംഭവം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറക്കില്ല. ഇനി ലാല്‍ സാറിനൊപ്പം അങ്ങനെ ഒരു യാത്ര ഉണ്ടാവുമോ എന്നറിയില്ല. പക്ഷെ ജീവിതത്തിലെ യാത്രാനുഭവങ്ങളില്‍ ഇത് എക്കാലവും മറക്കാന്‍ കഴിയാത്ത ഒരനുഭവമാണ്', രതീഷ് വേഗ പറഞ്ഞു. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമാണ് രതീഷ് വേഗ. 2019ല്‍ ഇറങ്ങിയ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രതീഷ് വേഗയാണ്. എന്നാല്‍ രാജേഷ് മോഹന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം തിയ്യേറ്ററുകളില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുടെ സംഗീത സംവിധാനവും രതീഷ് വേഗ തന്നെയാണ് നിര്‍വ്വഹിച്ചത്.

    Read more about: mohanlal ratheesh vega
    English summary
    Viral: Ratheesh Vega Opens Up His Travel Experience With Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X