»   » മോഹന്‍ലാല്‍ അതുല്യ നടനാണെന്ന് പ്രശസ്ത ബോളിവുഡ്, ഹോളിവുഡ് സംവിധായകന്‍

മോഹന്‍ലാല്‍ അതുല്യ നടനാണെന്ന് പ്രശസ്ത ബോളിവുഡ്, ഹോളിവുഡ് സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ സിദ്ധിയില്‍ നിന്നുണ്ടായ പ്രസിദ്ധി ഇവിടെ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നത് എത്രയോ വട്ടം മനസ്സിലായതാണ്. ലോക സിനിമാ നടന്മാരുടെ പട്ടികയിലാണ് ലാലിന്റെ സ്ഥാനം

ഇപ്പോഴിതാ മോഹന്‍ലാലിനെ പുകഴ്ത്തി പ്രശസ്ത ബോളിവുഡ് - ഹോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ സംസാരിക്കുന്നു. ദില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മലയാള സിനിമയെയും മലയാളത്തിലെ മികച്ച നടനെയും കുറിച്ച് അദ്ദേഹം വാചാലനായത്.

മോഹന്‍ലാല്‍ അതുല്യ നടനാണെന്ന് പ്രശസ്ത ബോളിവുഡ്, ഹോളിവുഡ് സംവിധായകന്‍

മോഹന്‍ലാല്‍ അതുല്യ നടനാണെന്നാണ് വിഖ്യാത സംവിധായകന്‍ ശേഖര്‍ കപൂര്‍ പറഞ്ഞത്

മോഹന്‍ലാല്‍ അതുല്യ നടനാണെന്ന് പ്രശസ്ത ബോളിവുഡ്, ഹോളിവുഡ് സംവിധായകന്‍

മലയാളത്തിലെ വാണിജ്യ സിനിമകള്‍ പോലും ലോക നിലവാരമുള്ള പ്രതിഭാശാലികളുടെ സിനിമയാണെന്ന് ശേഖര്‍ കപൂര്‍ അദ്ദേഹം പറഞ്ഞു. മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ ഉത്തരം.

മോഹന്‍ലാല്‍ അതുല്യ നടനാണെന്ന് പ്രശസ്ത ബോളിവുഡ്, ഹോളിവുഡ് സംവിധായകന്‍

നിലവില്‍ വിശ്വസാഹിത്യകാരന്‍ ഷേക്‌സ്പീയറിന്റെ യൗവ്വനകാലം പറയുന്ന ഒരു ക്ലാസ്സിക് ടെലിവിഷന്‍ സീരിയലിന്റെ നിര്‍മ്മാണ ജോലിയില്‍ മുഴുകിയിരിക്കുന്ന ശേഖര്‍ കപൂര്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിലെത്തിയത്.

മോഹന്‍ലാല്‍ അതുല്യ നടനാണെന്ന് പ്രശസ്ത ബോളിവുഡ്, ഹോളിവുഡ് സംവിധായകന്‍

വിവാദനായികയായിരുന്ന ചമ്പല്‍ക്കൊള്ളക്കാരി ഫൂലാന്‍ദേവിയുടെ ജീവതം ഇതിവൃത്തമാക്കി ബന്‍ഡിറ്റ് ക്യൂന്‍ ഒരുക്കിയ ശേഖര്‍കപൂറിന്റെ പ്രധാന തട്ടകം ഹോളിവുഡാണ്. അദ്ദേഹത്തിന്റെ ക്യൂന്‍ എലിസബത്തും ദി ഗോള്‍ഡന്‍ ഏജും അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

English summary
Virtual director Shekhar Kapoor said that Mohanlal is great actor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam