»   » വില്ലനാവാന്‍ വിശാലുമെത്തി, 'വില്ലന്‍' അവസാനഘട്ടത്തിലേക്ക് കടക്കുന്നു!!

വില്ലനാവാന്‍ വിശാലുമെത്തി, 'വില്ലന്‍' അവസാനഘട്ടത്തിലേക്ക് കടക്കുന്നു!!

Posted By: Nihara
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വില്ലന്‍ അവസാന ഘട്ട ഷെഡ്യൂളിലേക്ക് കടക്കുകയാണ്. തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹന്‍സികയും കഴിഞ്ഞ ദിവസം ഷൂട്ടിങ്ങില്‍ ജോയിന്‍ ചെയ്തുവെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ജൂലെ 21 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

തെന്നിന്ത്യന്‍ താരങ്ങളും അണിനിരക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളും വേഷമിടുന്നുണ്ടെന്ന് നേരതിതെ തന്നെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അവസാനഘട്ട ഷെഡ്യൂളിലേക്ക് കടക്കുന്നു

വില്ലന്‍ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സംവിധായകന്‍ തന്നെയാണ് അറിയിച്ചിട്ടുള്ളത്. വിശാല്‍, ഹന്‍സിക എന്നിവരുള്‍പ്പെടുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

വ്യത്യസ്തതയുള്ള വില്ലനായി വിശാല്‍

ചിത്രത്തില്‍ വില്ലനായാണ് വിശാല്‍ വേഷമിടുന്നത്. പതിവിനു വിപരീതമായി വ്യത്യസ്തതയാര്‍ന്ന വില്ലനായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുള്ള സൂചനയാണ് സംവിധായകന്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

ജൂലൈ 21 ന് തിയേറ്ററുകളിലേക്കെത്തുന്നു

ജൂലൈ 28 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ സംവിധായകന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് ജൂലൈ 21 ലേക്ക് മാറ്റുകയായിരുന്നു.

English summary
Vishal joined in Villian.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam