»   » ഒറ്റ സിനിമ കൊണ്ട് വിശാല്‍ മലയാളം പഠിച്ചു... ഏതൊക്കെ വാക്കുകളാണെന്നല്ലേ..? അതാണ് രസം!!!

ഒറ്റ സിനിമ കൊണ്ട് വിശാല്‍ മലയാളം പഠിച്ചു... ഏതൊക്കെ വാക്കുകളാണെന്നല്ലേ..? അതാണ് രസം!!!

Posted By: Karthi
Subscribe to Filmibeat Malayalam

അന്യഭാഷകളില്‍ നിന്നും നിരവധി താരങ്ങള്‍ മലയാള സിനിമയിലേക്ക് എത്തിയിട്ടുണ്ട്. അധികവും നായികമാരാണ് മലയാളത്തിലേക്ക് എത്തിയിട്ടുള്ളത്. ഇവര്‍ എപ്പോഴും നേരിടുന്ന വെല്ലുവിളി ഭാഷ തന്നെയാണ്. തമിഴ്, തെലുങ്ക്, കന്നട താരങ്ങള്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

ഭാഷ് ഇവര്‍ക്ക് ഒരു തടസമാകുമെങ്കിലും സിനിമയില്‍ ഇവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ ഡബ്ബ് ചെയ്യുകയാണ് പതിവ്. എങ്കിലും അര്‍ത്ഥം അറിഞ്ഞ് ഡയലോഗ് പറയുന്നതിന് ഭാഷ അറിയാത്തത് ഇവര്‍ക്ക് വെല്ലുവിളി ആകാറുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന വില്ലനിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ വിശാലിന്റെ അവസ്ഥയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.

വിശാല്‍ മലയാളത്തിലേക്ക്

തമിഴില്‍ സൂപ്പര്‍ താരമായി തിളങ്ങുന്ന വിശാല്‍ ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറുന്ന ചിത്രമാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായിട്ടാണ് വിശാല്‍ എത്തുന്നത്. വിശാലിന്റെ ആദ്യത്തെ വില്ലന്‍ വേഷമാണ് ചിത്രത്തിലേത്.

മലയാളം അറിയില്ല

വിശാലിന് ഒട്ടും വഴക്കമില്ലാത്ത ഭാഷയാണ് മലയാളം. ചിത്രത്തില്‍ മലയാളം ഡയലോഗുകള്‍ താരത്തിന് ധാരാളം ഉണ്ട്. എന്നിരിക്കലും ചിത്രത്തിലെ കഥയില്‍ ആകൃഷ്ടനായിട്ടാണ് വിശാല്‍ വില്ലനിലേക്ക് എത്തിയത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാം എന്നതും ചിത്രത്തിലേക്ക് വിശാലിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി.

തമിഴില്‍ അര്‍ത്ഥം മനസിലാക്കി

മലയാളം ഡയലോഗുകള്‍ അവതരിപ്പിക്കാന്‍ ഭാഷ അറിയാത്തത് വിശാലിന് ബുദ്ധിമുട്ടായിരുന്നു. ഡയലോഗ് കാണാതെ പഠിച്ച് പറയുകയായിരുന്നു. ഡയലോഗുകളുടെ അര്‍ത്ഥം തമിഴില്‍ മനസിലാക്കി എടുത്തതിന് ശേഷമായിരുന്നു അവതരിപ്പിച്ചിരുന്നത്.

മലയാളം പഠിച്ചു

ഇതിനിടെ മലയാളത്തിലെ ചില വാക്കുകളും വിശാല്‍ പറയാന്‍ പഠിച്ചു കഴിഞ്ഞു. മോഹന്‍ലാലിനോട് സുഖമാണോ എന്നും ഷോട്ട് ഓകെയാണോ എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനോടും വിശാല്‍ മലയാളത്തില്‍ ചോദിക്കാനുണ്ടായിരുന്നു. ഇവ കൂടാതെ കഴിച്ചോ, കാണാം എന്നീ വാക്കുകളും വിശാല്‍ പറയാന്‍ പഠിച്ചിരുന്നു.

വിശാല്‍ കണ്ട മലയാളം ചിത്രങ്ങള്‍

ചാര്‍ലി, ഒപ്പം, പ്രേമം എന്നീ മലയാള ചിത്രങ്ങള്‍ വിശാല്‍ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. മലയാള ചിത്രങ്ങളുടെ പ്രമേയപരമായി ഏറെ സമ്പന്നമാണെന്നും വിശാല്‍ പറയുന്നു.

സ്വപ്‌നം സഫലമായി

മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്‌നമയാരുന്നെന്നും വില്ലനിലൂടെ അത് സഫലമായി. മോഹന്‍ലാലിനൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയായിരുന്നെന്നും വിശാല്‍ പറയുന്നു. ബി ഉണ്ണികൃഷ്ണനേപ്പോലൊരു ബുദ്ധിമാനായ സംവിധാകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷവാനാണെന്നും വിശാല്‍ പറഞ്ഞു.

മഞ്ജുവാര്യരുടെ ആരാധകന്‍

താന്‍ മഞ്ജുവാര്യരുടെ ആരാധകനാണെന്ന് വിശാല്‍ പറയുന്നു. വില്ലനില്‍ വിശാലിന് മഞ്ജുവാര്യര്‍ക്കൊപ്പം അധികം കോമ്പിനേഷന്‍ സീനുകളൊന്നും വില്ലനില്‍ ഇല്ല. എങ്കിലും മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നീ താരങ്ങള്‍ക്കൊപ്പം അഭിനേതാക്കളുടെ ലിസ്റ്റില്‍ തന്റെ പേരും ചേര്‍ത്ത് കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും വിശാല്‍ പറയുന്നു.

മലയാള താരങ്ങളും തമിഴിലേക്ക്

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാളത്തിലെ യുവതാരങ്ങള്‍ തമിഴിലും ആരാധകരുള്ളവരാണ്. ഫഹദ് ഫാസില്‍, ടൊവിനോ എന്നിവരും തമിഴിലേക്ക് അരങ്ങേറുകയാണ്. എന്നാല്‍ ഇതിനെ ഒരു മത്സരമായി കാണാന്‍ വിശാലിന് താല്പര്യമില്ല. ഇതൊരു കൂട്ടായ്മയായിട്ടാണ് വിശാല്‍ കാണുന്നത്. രണ്ട് ഭാഷകളിലെ താരങ്ങള്‍ ഒന്നിച്ചുവരുന്നത് സന്തോഷകരമാണെന്നും വിശാല്‍ പറഞ്ഞു.

ഓണം റീലീസ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് വില്ലന്‍. ജൂലൈ 21ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ ചിത്രം ഓണത്തിനായിരിക്കും തിയറ്ററിലെത്തുക. വിശാലിനെ കൂടാതെ തമിഴ് നായിക ഹന്‍സിക മോട്ട്‌വാനിയും തെലുങ്ക് താരങ്ങളായ ശ്രീകാന്തും റാഷി ഖന്നയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

English summary
Vishal also had to say my dialogues in Malayalam, which is a language he is not used to. He used to deliver his lines after understanding the meaning in Tamil. During the stint, I have also started to learn Malayalam and Lal sir and other crew members helped me out, says Vishal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam