»   » ചിത്രീകരണം അവസാനിപ്പിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് വിശാല്‍! വില്ലനായത് മോഹന്‍ലാല്‍?

ചിത്രീകരണം അവസാനിപ്പിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് വിശാല്‍! വില്ലനായത് മോഹന്‍ലാല്‍?

Posted By:
Subscribe to Filmibeat Malayalam
ഓടി രക്ഷപെടാൻ തോന്നിയെന്ന് വിശാല്‍ സഹായിച്ചത് മോഹൻലാല്‍?

സമീപകാലത്ത് മോഹന്‍ലാലിന് ഏറ്റവും അധികം അഭിനന്ദനങ്ങള്‍ ലഭിച്ച കഥാപാത്രമാണ് വില്ലനിലെ മാത്യു മാഞ്ഞൂരാന്‍. മോഹന്‍ലാലിനെ നടനെ ചൂഷണം ചെയ്ത സിനിമയാണ് വില്ലനെന്ന് നിരൂപകരും ചലച്ചിത്ര പ്രവര്‍ത്തകരും ആവര്‍ത്തിച്ചു. മോഹന്‍ലാലിനൊപ്പം തെലുങ്ക്, തമിഴ് സിനിമകളിലെ സൂപ്പര്‍ താരങ്ങളും ചിത്രത്തിലെത്തി.

ആരാധകരെ ഞെട്ടിച്ച് 'ദേവസേന'യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്'

വില്ലനായി എത്തിയത് തമിഴ് താരം വിശാല്‍ ആയിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ എല്ലാവര്‍ക്കും നൂറ് നാവാണ്. വില്ലനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കാതെ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നെന്നാണ് വിശാല്‍ പറയുന്നത്.

ആദ്യ മലയാള ചിത്രം

തമിഴ് സിനിമയിലെ സൂപ്പര്‍ നായകന്മാകരില്‍ ഒരാളാ വിശാലിന്റെ ആദ്യ മലയാള സിനിമയായിരുന്നു വില്ലന്‍. ശക്തിവേല്‍ പളനിസ്വാമി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. വിശാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വലിയൊരു ഭാഗ്യം

മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണെന്ന് വിശാല്‍ പറയുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ ഒരു അംഗത്തേപ്പോലെയാണ് തനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കുടുംബവും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് കഷ്ടപ്പെട്ടു

വില്ലനിലെ ക്ലൈമാക്‌സ് രംഗങ്ങളില്‍ അഭിനയിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച ദിവസം ഇപ്പോഴും മറക്കാന്‍ സാധിക്കില്ല. മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു വിശാല്‍.

അത്ര എളുപ്പമല്ല

ക്ലൈമാക്‌സില്‍ ലാല്‍ സാറിനൊപ്പം നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കുന്ന രംഗമാണ്. മലയാളത്തിലാണ് ഡയലോഗ് പറയേണ്ടത്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി ഡയലോഗ് പറയുക എന്നത് അത്ര എളപ്പമുള്ള കാര്യമല്ല. ഇത്രയും വലിയ നടനൊപ്പം അഭിനയിക്കുന്നതിന്റെ പേടി മറച്ചുവച്ചാണ് ഡയലോഗ് പറഞ്ഞതെന്നും വിശാല്‍ പറയുന്നു.

ഓടി രക്ഷപെടുകയായിരുന്നു ലക്ഷ്യം

നിരവധി സിനിമകൡ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായിരുന്നു. ഈ സീനില്‍ വിയര്‍ത്ത് കുളിച്ചു, നെഞ്ചിടിപ്പ് കൂടി. എങ്ങനെയെങ്കിലും സീന്‍ തീര്‍ത്ത് കാരവാനിലേക്ക് ഓടി രക്ഷപെടുകയായിരുന്നു ലക്ഷ്യമെന്നും വിശാല്‍ പറഞ്ഞു.

ഓരോ ഷോട്ടിലും സോറി

ക്ലൈമാക്‌സിലെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോള്‍ ഒരോ ഷോട്ട് കഴിയുമ്പോഴും താന്‍ മോഹന്‍ലാലിനോട് സോറി, സോറി എന്ന് പറഞ്ഞിരുന്നതായും വിശാല്‍ പറയുന്നു. വില്ലനിലെ ക്ലൈമാക്‌സ് രംഗം ഏറെ പ്രശംസ നേടിയിരുന്നു.

English summary
Vishal sharing Villain climax shooting experience with Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam