വിശാലും പാടി, മൈ ഡിയര്‍ ലവര്....

ധനുഷിന്റെയും വിജയുടെയും അവസാനമായി സൂര്യയുടെയും പാട്ടുകള്‍ യൂട്യൂബില്‍ വമ്പിച്ച വിജയമാണ് നേടിയത്. വിശാലിന്റെ പാട്ടും ഒട്ടും മോശമല്ല. രണ്ടു ദിവസം കൊണ്ട് തന്നെ 8,759 പേരാണ് വിശാലിന്റെ പാട്ട് ആസ്വദിച്ചത്. ധനുഷിന്റെ കൊലവറി പാട്ടുമായി നല്ല സാമ്യമുണ്ടെങ്കലും തമിഴ്‌നാട്ടുകാര്‍ക്ക് മൈ ഡിയര്‍ ലവര് എന്ന് തുടങ്ങുന്ന പാട്ടും നല്ലവണ്ണം പിടിച്ചമട്ടാണ്.
വിശാല്‍ ഫിലീം ഫാക്ടറി ആന്റ് ജെമിനി ഫിലീം സര്‍ക്യൂട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ജലി, സന്താനം, വരലക്ഷ്മി, ശരത് കുമാര്‍, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രം സെപ്തംബര്‍ ആറിന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











