»   » ഞങ്ങള്‍ ഇനിയും ഉഴപ്പും, പ്രേമം ഉഴപ്പു പടമാണെന്ന് പറഞ്ഞ ജൂറിയ്ക്ക് മറുപടിയുമായി പ്രേമം ടീം

ഞങ്ങള്‍ ഇനിയും ഉഴപ്പും, പ്രേമം ഉഴപ്പു പടമാണെന്ന് പറഞ്ഞ ജൂറിയ്ക്ക് മറുപടിയുമായി പ്രേമം ടീം

Written By:
Subscribe to Filmibeat Malayalam

കേരളത്തിന് പുറമെ അന്യനാട്ടിലും നിറഞ്ഞോടിയ ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. എന്നാല്‍ സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ 'ഉഴപ്പു പടമാണ്' പ്രേമം എന്ന് പറഞ്ഞ് നിഷേധിച്ച ജൂറി ഒരു കാറ്റഗറിയില്‍ പോലും ചിത്രത്തിന് പുരസ്‌കാരം നല്‍കിയില്ല.

തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തിന് ഒരു പുരസ്‌കാരവും കൊടുക്കാത്തതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. സംവിധായകന്‍ ആഷിഖ് അബുവും തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിച്ചു.


 vishnu-govind

ഇപ്പോഴിതാ ചിത്രത്തിന്റെ സൗണ്ട് എന്‍ജിനിയര്‍ ജൂറിയുടെ പരമാര്‍ശത്തിന് മറുപടിയുമായി വന്നിരിയ്ക്കുന്നു. ഫേസ്ബുക്കിലൂടെ ജൂറിയെ കളിയാക്കി കൊണ്ടാണ് വിഷ്ണു ഗോവിന്ദിന്റെ പ്രതികരണം.


സ്വാഭാവിക അഭിനയവും ക്യാമറ വര്‍ക്കും എഡിറ്റിങും ഒക്കെ ഉഴപ്പാണെങ്കില്‍, സിനിമ 250 ദിവസം പ്രദര്‍ശനം തുടര്‍ന്നത് ആ ഉഴപ്പുകൊണ്ടാണെന്നും, തങ്ങളുടെ ഉഴപ്പത്തരത്തെ അംഗീകരിച്ച ഉഴപ്പന്മാരായ പ്രേക്ഷകര്‍ക്ക് വേണ്ടി ഇനിയും ഉഴപ്പുമെന്നും വിഷ്ണു കുറിച്ചു. വായിക്കൂ...


സാറ് പറഞ്ഞത് കറക്ട്ടാണ്, വളരെ കറക്റ്റ്!!! പ്രേമം എന്തു പടമാണല്ലേ? രണ്ടു വർഷം ഞങ്ങൾ കുറച്ചു പേർ നല്ലോണം ഒഴപ്പി ഉണ്ടാക്കിയ...


Posted by Vishnu Govind on Wednesday, March 2, 2016
English summary
Vishnu Govind, who is the sound engineer of Premam reaction on jury's statement about the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam