twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസ് ജയറാമിനൊപ്പം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍! വീഡിയോ പങ്കുവെച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍!

    |

    ബാലതാരമായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനയവും എഴുത്തുമൊക്കെയായി മുന്നേറുകയാണ് താരമിപ്പോള്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണണനും ഇടംപിടിച്ചിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ ഏറെ ഇഷ്ടമാണ് തനിക്കെന്നും ഭാവിയില്‍ സിനിമയിലേക്കെത്തുമ്പോള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ താരം പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമായിരുന്നു അടുത്തിടെ വിഷ്ണു എത്തിയത്. യമണ്ടന്‍ പ്രേമകഥയുമായാണ് വിഷ്ണു ദുല്‍ഖറിനൊപ്പം എത്തിയത്.

    താന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച നിമിഷത്തെക്കുറിച്ച് വിവരിച്ച് എത്തിയിരിക്കുകയാണ് വിഷ്ണു. കാളിദാസ് ജയറാം ബാലതാരമായെത്തിയ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ രംഗമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത. സലീം കുമാറിനും കാളിദാസിനുമൊപ്പമാണ് താന്‍ ആദ്യമായ് ക്യാമറയെ അഭിമുഖീകരിച്ചതെന്നും വിഷ്ണു കുറിച്ചിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത കുടുംബചിത്രമായ എന്റെ വീട് അപ്പൂന്റേം ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്ന സിനിമയാണ്.

    Vishnu Unnikrishan

    ജയറാമിന് പിന്നാലെയായാണ് കാളിദാസനും സിനിമയിലേക്ക് എത്തിയത്. ബാലതാരമായാണ് അരങ്ങേറിയത്. ജയറാമിന്റെ മകനായിത്തന്നെയായിരുന്നു തുടക്കകാലത്ത് കണ്ണന്‍ അഭിനയിച്ചിരുന്നത്. തനിക്ക് പരിഗണന കുറയുന്നുവെന്ന് തോന്നിയപ്പോള്‍ വസുദേവ് ചെയ്ത ചെറിയൊരു വികൃതി കാര്യമായി മാറുകയും അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമൊക്കെയാണ് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രം പറഞ്ഞത്. ജൂവനൈല്‍ ഹോമിലെത്തിയ വസുദേവിനെ മൂങ്ങാച്ചേട്ടനരികിലേക്ക് എത്തിക്കുന്നതും പരിചയപ്പെടുത്തുന്നതുമായ രംഗമാണ് വിഷ്ണു പങ്കുവെച്ചത്.

    English summary
    Vishnu Unnikrishnan About His Movie Experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X