»   » ധര്‍മജന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പിഷാരടിയില്ല, പരാതിയില്ലെന്ന് പിഷാരടി! സിനിമയ്ക്ക് പേരിട്ടു..!

ധര്‍മജന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പിഷാരടിയില്ല, പരാതിയില്ലെന്ന് പിഷാരടി! സിനിമയ്ക്ക് പേരിട്ടു..!

Written By:
Subscribe to Filmibeat Malayalam

പിഷാരടി സംവിധായകാവുന്ന പഞ്ചവര്‍ണതത്ത റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ പ്രധാന വേഷത്തില്‍ ധര്‍മജനും അഭിനയിക്കുന്നുണ്ട്. പിന്നാലെ തന്നെ ധര്‍മജന്‍ സംവിധാനം ചെയ്യുന്ന സിനിമ വരികയാണ്. വിഷുണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ധര്‍മജനും വിഷുണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയാണിത്. സിനിമയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ ഇന്നലെയായിരുന്നു പുറത്ത് വന്നത്. ധര്‍മജന്റെ സിനിമയില്‍ പിഷാരടി ഇല്ലെന്നുള്ളതാണ് മറ്റൊരു കാര്യം.

സിനിമയുടെ പേര്

ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മാതാവിന്റെ കുപ്പായത്തില്‍ എത്തുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുകയാണ്. സിനിമയിലെ സംവിധായകന്‍, നിര്‍മാതാവ്, നായകന്‍ എന്നിവരെല്ലാം ചേര്‍ന്ന് വീഡിയോ ആയിട്ടാണ് സിനിമയുടെ പേര് വെളിപ്പെടുത്തിരിക്കുന്നത്. മലയാളത്തിലെ അനശ്വര നടന്‍ പ്രേം നസീറിനെ വിശേപ്പിക്കുന്ന നിത്യഹരിത നായകന്‍ എന്നാണ് സിനിമയുടെ പേര്. നിത്യഹരിത നായകനായി അഭിനയിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. വിഷ്ണു നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ആദ്യത്തെ സിനിമകളെല്ലാം മോശമില്ലാത്ത അഭിപ്രായം നേടിയിരുന്നു.

ധര്‍മജന്റെ നിര്‍മാണം..

ധര്‍മജന്‍ ബോള്‍ഗാട്ടി ഇപ്പോള്‍ മലയാളത്തിലുള്ള കോമഡി താരങ്ങളില്‍ പ്രമുഖനാണ്. കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് പിഷാരടിയും ധര്‍മജനും. കോമഡി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ ഇരുവരും ഇന്ന് സ്വന്തമായി സിനിമകള്‍ എടുക്കുന്നതിന്റെ തിരക്കിലാണ്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം മനു തച്ചേടത്ത്, സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിത്യഹരിത നായകന്‍ നിര്‍മ്മിക്കുന്നത്. മുഴുനീള കോമഡിയായി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് കൊല്ലങ്കോട്ട് ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ എആര്‍ ബിനു രാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് ദീപന്റെയും കൈലാസിന്റെയും അസോസിയേറ്റ് ഡയറക്ടറായിരുന്നു ബിനു രാജ്.

പ്രമുഖ നടന്റെ ജീവിതം

മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഏപ്രില്‍ 7 ന് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു ആദ്യം ധര്‍മജന്‍ പറഞ്ഞിരുന്നത്. അതാണ് ഇന്നലെ നടന്നത്. സിനിമയെ കുറിച്ചുള്ള പ്രഖ്യാപനത്തിന് തിരഞ്ഞെടുത്ത ദിവസവും, മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ജീവിതവുമായി ഏപ്രില്‍ ഏഴിന് ഒരു പ്രത്യേകതയുണ്ടെന്നും അത് സിനിമയുടെ കഥയുമായി പ്രധാന്യമുണ്ടെന്നും അന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറും നിത്യഹരിത നായകനുമായിരുന്ന പ്രേം നസീറിന്റെ ജന്മദിനമായിരുന്നു ഏപ്രില്‍ 7. അതിനാല്‍ സിനിമ പറയുന്നത് നസീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണെന്നാണ് സൂചന.

നാല് നായികമാര്‍

ചിത്രത്തിലെ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനാവുമ്പോള്‍ ജയശ്രീ, അനില. രവീണ (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍) പുതുമുഖ നടിയുമടക്കം നിത്യഹരിത നായകനില്‍ നാല് നായികമാരുണ്ട്. മഞ്ജു പിള്ളി, ജാഫര്‍ ഇടുക്കി, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ധര്‍മജന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പിഷാരടി ഇല്ലെന്നുള്ളത് മാത്രമാണ് സിനിമയുടെ പ്രത്യേകത. എന്നാല്‍ തനിക്ക് അതില്‍ പരാതിയില്ലെന്ന് പറഞ്ഞ് പിഷാരടിയായിരുന്നു സിനിമയുടെ പേര് അനൗണ്‍സ് ചെയ്തത്.

കൂട്ടുകെട്ടിലെ സിനിമ

വിഷ്ണു ഉണ്ണികൃഷ്ണന്‍ ധര്‍മജന്‍ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണിത്. നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷനായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ സിനിമ. സിനിമയില്‍ വിഷ്ണു നായകനായപ്പോള്‍ ധര്‍മജന്‍ സുഹൃത്തിന്റെ വേഷത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. കൂട്ടുകെട്ടിലെ രണ്ടാമത്തെ സിനിമയായ വികടകുമാരന്‍ കഴിഞ്ഞ മാസമായിരുന്നു റിലീസിനെത്തിയത്. കോമഡി എന്റര്‍ടെയിനറായി നിര്‍മ്മിച്ച വികടകുമാരന്‍ ഇപ്പോഴും തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനം നടത്തുകയാണ്.

ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!!

English summary
Vishnu Unnikrishnan's next Nithya Haritha Nayakan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X