ഗായകനായി തിളങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍! നിത്യഹരിത നായകനിലെ പാട്ട് പുറത്ത്! കാണൂ
മലയാളത്തില്‍ തിരക്കഥാകൃത്തായും അഭിനേതാവായും പ്രതിഭ തെളിയിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം വിഷ്ണു ഗംഭീരമാക്കിയിരുന്നു. ഇപ്പോഴിതാ അഭിനയത്തിനും എഴുത്തിനും പുറമെ ഗായകനായും തുടക്കം കുറിച്ചിരിക്കുകയാണ് വിഷ്ണു.
പുതിയ ചിത്രം നിത്യഹരിത നായകനു വേണ്ടിയാണ് നടന്‍ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പാരിജാത പൂ എന്നു തുടങ്ങുന്ന ഗാനം കുഞ്ചാക്കോ ബോബനായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. നാല് പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി എത്തുന്നത്.
ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി.അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്,ബിജു കുട്ടന്‍,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ, സാജു നവോദയ,എകെ സാജന്‍,ബോസില്‍ ജോസഫ്,മഞ്ജു പിളള,അഞ്ജു അരവിന്ദ് ,ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. നവംബര്‍ 16നാണ് നിത്യഹരിത നായകന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











