»   » വിഷ്ണുവിന്റെ പ്രണയവുമായി വികടകുമാരനിലെ ഗാനം: വീഡിയോ കാണാം

വിഷ്ണുവിന്റെ പ്രണയവുമായി വികടകുമാരനിലെ ഗാനം: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബിബിന്‍ ജോര്‍ജ്ജും വിഷ്ണുവും ചേര്‍ന്ന് തിരക്കഥയെഴുതിയ  ഈ ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഒരു കോമഡി ഫാമിലി എന്റര്‍റ്റെയ്‌നര്‍ എന്ന നിലയിലാണ് ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് മികച്ച വിജയം നേടിയെടുത്തത്.

അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!


ചിത്രത്തില്‍ വിഷ്ണു- ധര്‍മ്മജന്‍ കോമ്പിനേഷനാണ് മികച്ചു നിന്നത്. ഈ ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായ ശിക്കാരി ശംഭുവില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു നായകനാവുന്ന പുതിയ ചിത്രമാണ് വികടകുമാരന്‍.


തുടക്കം ബാലതാരമായി

2003ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത് ജയറാം നായകനായ എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിഷ്ണു സിനിമയിലെത്തുന്നത്. ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ കൂട്ടുക്കാരന്റെ റോളിലാണ് വിഷ്ണു എത്തിയിരുന്നത്. തുടര്‍ന്ന് രാപ്പകല്‍, അമൃതം, പളുങ്ക്, മായാവി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചുതിരക്കഥാകൃത്തായുളള ചിത്രം

നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ ചിത്രം അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണുവും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു എഴുതിയിരുന്നത്. ചിത്രത്തില്‍ കുറച്ചു സീനുകളില്‍ വിഷ്ണു അഭിനയിച്ചിരുന്നു. ചിത്രം അക്കൊല്ലത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു.


കട്ടപ്പനയിലെ നായകവേഷം

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നായകവേഷത്തിലാണ് വിഷ്ണു എത്തിയത്.നാദിര്‍ഷ സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പര്‍ഹിറ്റായി മാറി. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ഫാമിലി എന്റര്‍റ്റെയ്‌നറായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍. സിനിമയില്‍ നായകവേഷം ചെയ്യാനായി കൊതിക്കുന്ന കിച്ചു എന്ന ചെറുപ്പക്കാരന്റെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ശിക്കാരി ശംഭുവില്‍ ചാക്കോച്ചനൊടൊപ്പം

സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭുവില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വിഷ്ണു അഭിനയിച്ചിരുന്നു. ചാക്കോച്ചനൊടൊപ്പം നായകതുല്യമായ വേഷത്തിലാണ് വിഷ്ണു എത്തിയിരുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ അച്ചു എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിച്ചത്.റോമന്‍സ് സംവിധായകനോടൊപ്പം ആദ്യമായി

ചാക്കോച്ചന്‍ ബിജുമേനോന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സുപ്പര്‍ഹിറ്റ് ചിത്രമായ റോമന്‍സിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ വിഷ്ണുവാണ് നായകന്‍. വികടകുമാരന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മാനസ രാധാകൃഷ്ണനാണ് നായികയാവുന്നത്.കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രമായിരിക്കും ഇതെന്നാണ് സിനിമയുടെ ട്രെയിലറില്‍ നിന്ന് വ്യക്തമാവുന്നത്.വിഷ്ണു ധര്‍മ്മജന്‍ കുട്ടുക്കെട്ട് വീണ്ടും

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ വിഷ്ണു കൂട്ടുക്കെട്ടാണ് മികച്ചു നിന്നിരുന്നത്. രണ്ടു പേരും ഒരുമിച്ച വന്ന സീനുകള്‍ക്ക് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചിരുന്നത്. വികടകുമാരനിലും ഇവര്‍ ഒരുമിച്ചഭിനയിക്കുന്നുണ്ട്. വിഷ്ണു ഒരു വക്കീല്‍ കഥാപാത്രമായി എത്തുമ്പോള്‍ ധര്‍മ്മജന്‍ ഗുമസ്തന്റെ റോളിലാണ് എത്തുന്നത്.വികടകുമാരനിലെ പ്രണയ ഗാനം

വികടകുമാരനില്‍ രാഹുല്‍ രാജ് ഈണമിട്ട് വിനീത് ശ്രീനിവാസനും അഖില അനന്ദും ചേര്‍ന്നാലപിച്ച ഒരു പ്രണയ ഗാനം പുറത്തിറങ്ങി.കണ്ണും കണ്ണും എന്നു തുടങ്ങുന്ന ഗാനത്തില്‍ വിഷ്ണുവും മാനസയുമാണ് പ്രത്യക്ഷപ്പെടുന്നത്.മമ്മൂട്ടിയുടെ മറ്റൊരു അഡാറ് സിനിമയ്ക്ക് കൂടി തിരി തെളിഞ്ഞു..! ഇനിയാണ് കടുത്ത മത്സരം ആരംഭിക്കുന്നത്.


ചിത്രീകരണം പൂര്‍ത്തിയായി, സണ്ണി വെയിനിന്റെ ഫ്രഞ്ച് വിപ്ലവം ഉടന്‍ തിയേറ്ററുകളില്‍!

English summary
vishnu unnikrishnan's vikatakumaran movie romantic song video released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam