Don't Miss!
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
കട്ടപ്പനയിലെ ഋത്വിക് റോഷന് ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍താരം; വെളിപ്പെടുത്തലുമായി നായകന്
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമയിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്. 'കുറവുകള്‍ ഒരുപാടുള്ളവന്റെ കഥ' എന്ന ടൈറ്റില്‍ ടാഗോടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഒരു പുതുമുഖ നടന് നായകനായി എത്തിയിട്ടും ചിത്രം തിയേറ്ററുകളില്‍ നിന്നും മിന്നുന്ന വിജമായിരുന്നു നേടിയത്. വിഷ്ണു നായകനായെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്. എന്നാല്‍ ചിത്രത്തിലെ നായകനായി എത്തേണ്ടിയിരുന്നത് താനല്ല മറ്റൊരു നടനായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് വിഷ്ണു ചിത്രത്തിലെ നായകകഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.
ചൊവ്വയിൽ നിന്ന് വന്നവരോട് എന്ത് പറയാനാണ്!! മോഹൻലാലിനെ ട്രോളി രേവതി, മീടു വീണ്ടും പണിയായി
''കട്ടപ്പനയിലെ ഋത്വിക് റോഷന് എഴുതാനിരിക്കുമ്പോഴും എന്നെ വെച്ചു തന്നെയാണ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ അമര്‍ അകബര് അന്തോണി വലിയ വിജയമായതോടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു. അതിനാല്‍ മറ്റൊരു നടനെ വച്ചാണ് തിരക്കഥ എഴുതിയത്. പിന്നീട് അദ്ധേഹം പോയി കണ്ടെങ്കിലും മറ്റു ചില പ്രശ്നങ്ങള്‍ മൂലം അതു നടന്നില്ല. ഇത് ഇവനെ വച്ചു ചെയ്താല്‍ പോരെ ഇവനു പറ്റിയ കഥയല്ലേ എന്നു നാദിര്‍ഷിക്കയാണ് പറഞ്ഞത്. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന സിനിമയില്‍ ഞാന്‍ നായകനാവുന്നത്.''മനോരമയുടെ ഐ മി മൈ സെല്‍ഫ് എന്ന പരിപാടിയിലാണ് വിഷ്ണു ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ കഥ തന്നെയാണ് ആ സിനിമ, ഞങ്ങളുടെ അനുഭവങ്ങളും കൂട്ടുകാരുടെ അനുഭവങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും പരിപാടിക്കിടെ വിഷ്ണു പറഞ്ഞു.

രതീഷ് രഘുനന്ദന് കഥയും സംവിധാനംവും നിര്‍വ്വഹിക്കുന്ന മിഠായിത്തെരുവാണ് വിഷ്ണു ഉണ്ണികൃഷ്ണന് നായകനായി എത്തുന്ന പുതിയ ചിത്രം. കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയഘോഷ ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിടി അനില്‍ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കാളിയാന്റെ തിരക്കഥ ഒരുക്കുന്നതും അനില്‍കുമാറാണ്.
കുട്ടനാടന്‍ മാര്‍പാപ്പ അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയിക്ക് സമ്മാനിച്ച അച്ചിപ്പ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഐറ്റം നമ്പറും ഹോട്ട് ലുക്കുമില്ല, സണ്ണിയുടെ മലയാളത്തിലേക്കുള്ള വരവ് ഇങ്ങനെ! രംഗീലയുടെ കഥ ഇതാണ്!!
താരപത്നിയുടെ പോസ്റ്റില്‍ ആരാധികമാരുടെ കമന്റ്, മാസ് ഡയലോഗുമായി പൃഥ്വിരാജ്! അല്ലിയെ ഒരു മൈൻഡുമില്ല
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്