»   » അന്തരിച്ച പ്രമുഖ താരം നായകനായി വീണ്ടുമെത്തുന്നു; ചിത്രം അടുത്ത മാസം റിലീസ് !!

അന്തരിച്ച പ്രമുഖ താരം നായകനായി വീണ്ടുമെത്തുന്നു; ചിത്രം അടുത്ത മാസം റിലീസ് !!

By: pratheeksha
Subscribe to Filmibeat Malayalam

തമിഴിനെ പോലെ തന്നെ കന്നട സിനിമാ പ്രേക്ഷകരും താരാരാധനയ്ക്ക്  അമിത പ്രാധാന്യം കൊടുക്കുന്നവരാണ്. കന്നടയിലെ ജനപ്രിയ നടന്‍ രാജ്കുമാറിനോളമില്ലെങ്കിലും വിഷ്ണുവര്‍ദ്ധനും ഒരു വലിയ ആരാധകവൃന്ദമുണ്ട്.

അന്തരിച്ച താരത്തെ വീണ്ടും അഭ്രപാളിയിലെത്തിക്കുകയാണ് കന്നട സിനിമാ ലോകം. അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായിക മറ്റാരുമല്ല കന്നട നടി രമ്യയാണ്. ചിത്രവിശേഷങ്ങളിലേയ്ക്ക്...

Read more:രണ്‍ബീര്‍ കത്രീനയുടെ മെസേജുകള്‍ സുഹൃത്തുക്കളെ കാണിച്ചു !!

വിഷ്ണുവര്‍ദ്ധന്‍

കന്നട ,ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളിലായി 200 ഓളം ചിത്രങ്ങളില്‍ വിഷ്ണുവര്‍ദ്ധന്‍ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് കര്‍ണ്ണാട് സംവിധാനം ചെയത വംശവൃക്ഷകയാണ് ആദ്യ ചിത്രം. നടന്‍ ,സംവിധായകന്‍ ,ഗായകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

കോടി രാമകൃഷ്ണ

തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന നാഗരഹാവു എന്ന ചിത്രത്തിലാണ് വിഷ്ണുവര്‍ദ്ധന്‍ നായകനായി എത്തുന്നത്. ചിത്രം അടുത്ത മാസം റീലീസ് ചെയ്യും.40 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. കന്നടയ്ക്കു പുറമേ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സജിദ് ഖുറേഷിയാണ് നിര്‍മ്മാണം.

ഇന്ത്യന്‍ സിനിമയില്‍ ആദ്യം

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായാണ് അന്തരിച്ച ഒരു താരത്തെ നായകനാക്കി സിനിമയെടുക്കുന്നത്. ചിത്രം റീലീസായാല്‍ വിഷ്ണുവര്‍ദ്ധന്റെ 201ാ മത്തെ ചിത്രമായിരിക്കും ഇത്.

സ്‌പെഷ്യല്‍ ഇഫക്ട്

ഒട്ടേറെ സ്‌പെഷ്യല്‍ ഇഫക്ടുകളുപയോഗിച്ചാണ് ചിത്രത്തില്‍ നായകനു ജീവനേകുന്നത്.കൂടാതെ പഴയചിത്രങ്ങളില്‍ നിന്നുളള ചില സ്റ്റില്‍സുകളും ഉപയോഗിച്ചിട്ടുണ്ടത്രേ. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ യു ട്യൂബില്‍ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.

നാഗരഹാവു

നാഗരഹാവു എന്ന പേരില്‍ കന്നടയിലിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. ആദ്യചിത്രം 1973ല്‍ പുട്ടണ്ണ കനഗര്‍ സംവിധാനം ചെയ്തിരുന്നു .വിഷ്ണുവര്‍ദ്ധന്‍ തന്നെയായിരുന്നു ഇതിലെ നായകന്‍. രണ്ടാമത്തെ ചിത്രം ഹിന്ദിചിത്രം ബാസിഗറിന്റെ റീമേക്കായിരുന്നു. റിലീസാവുന്ന നാഗരഹാവുവില്‍ 140 അടിയുളള പാമ്പിന്റെ അവതാരമാണത്രേ വിഷ്ണുവര്‍ദ്ധന്‍.

മലയാളികള്‍ക്കും പരിചയ നടന്‍

കൗരവര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചയമുളള നടനാണ് വിഷ്ണുവര്‍ദ്ധന്‍.

English summary
vishnuvardhan'S kannada film nagarahavu will be release soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam