»   » കമ്മത്തിനെ കിട്ടി; വിഷ്ണുപ്രിയ തുടരും

കമ്മത്തിനെ കിട്ടി; വിഷ്ണുപ്രിയ തുടരും

Posted By:
Subscribe to Filmibeat Malayalam
Vishnupriya
അഭിനയരംഗത്തോട് വിടപറയുന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് നടി വിഷ്ണുപ്രിയ. സിനിമയിലെ തിക്കുഴികളില്‍ മനംമടുത്ത് അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത കണ്ട് ഒട്ടേറെ സുഹൃത്തുക്ഖലും ബന്ധുക്കളും തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും തത്കാലം സിനിമാഭിനയം ഉപേക്ഷിയ്‌ക്കേണ്ടെന്നാണ് തീരുമാനമെന്നും വിഷ്ണുപ്രിയ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

അഭിനയം നിര്‍ത്തി ബഹറനിലേക്ക് തിരികെ പോകാനും ഒരു വര്‍ഷത്തിനുള്ളില്‍ കല്യാണമെന്നുമെന്നും അച്ഛന്‍ പറയുന്നുണ്ടെങ്കിലും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് വിഷ്ണുപ്രിയ പറഞ്ഞു.

ഇപ്പോള്‍ മമ്മൂട്ടിയും ദിലീപും ഒന്നിയ്ക്കുന്ന കമ്മത്ത് ആന്റ് കമ്മത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്നൊരു വേഷം കിട്ടി. ചിത്രത്തില്‍ ജനാര്‍ദ്ദനന്റെ മകളായാണ് അഭിനയിക്കുന്നത്. ദിലീപുമായിട്ടുള്ള വണ്‍വേ പ്രണയമുള്ള കഥാപാത്രത്തിന്റെ വേഷമാണെനിയ്ക്ക്.

നിര്‍മാതാവിന്റെ പക്കല്‍ നിന്നും കിട്ടാനുള്ള പണം കിട്ടിയെന്നും വിഷ്ണുപ്രിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കല്യാണമെന്നൊക്കെയുള്ള രീതിയില്‍ ആലോചനകള്‍ പുരോഗമിയ്ക്കുന്നുണ്ടെങ്കിലും ഒന്നും പറയാറായിട്ടില്ല. അതിനു മുമ്പ് മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചിത്രത്തിലോ ഒരു മുന്‍നിര താരത്തിന്റെ നായികയായോ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സുന്ദരി പറയുന്നു.

ഇതുവരെ അഭിനയിച്ച സിനിമകളിലെല്ലാം കിട്ടിയത് ചെറിയ വേഷങ്ങളായിരുന്നു. അതുകൊണ്ടു തന്നെ അംഗീകാരവും പ്രശസ്തിയുമൊന്നും വേണ്ടത്ര കിട്ടിയില്ല. വിഷ്ണുപ്രിയയെന്നൊരു നടിയുള്ളതായി പലര്‍ക്കും അറിയാമെങ്കിലും അത് ഞാനാണെന്ന് തിരിച്ചറിയാറില്ല. പെണ്‍പട്ടണം പോലുള്ള സിനിമകളില്‍ നായികയായിരുന്നു ഞാന്‍. വെറുതെ വാരിവലിച്ച് ചെറിയ വേഷങ്ങളൊന്നും ചെയ്തിട്ടില്ല. എനിയ്ക്ക് അധികം അവസരങ്ങളുമുണ്ടായിരുന്നില്ല. എന്തായാലും കമ്മത്ത് ആന്റ് കമ്മത്ത് കരിയറില്‍ ഒരു ബ്രേക്കാവുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് വിഷ്ണുപ്രിയ.

English summary
After a long gap, actress Vishnupriya will be seen as the heroine once again, in the new movie 'kammatha And Kammath with Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam