»   » ദേശസ്‌നേഹികള്‍ വിശ്വരൂപത്തെ അംഗീകരിക്കും:കമലഹാസന്‍

ദേശസ്‌നേഹികള്‍ വിശ്വരൂപത്തെ അംഗീകരിക്കും:കമലഹാസന്‍

Posted By:
Subscribe to Filmibeat Malayalam

വിശ്വരൂപം മുസ്ലീം സഹോദരന്മാര്‍ക്ക് എതിരല്ല. ചിത്രം നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഏറെ വിഷമമുണ്ടാക്കി. അവഹേളിയ്ക്കുന്നതിനു തുല്യമാണിത്- പുതിയ സിനിമ നിരോധിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തോടുള്ള കമലഹാസന്റെ പ്രതികരണം ഇതായിരുന്നു.

രാഷ്ട്രീയലക്ഷ്യം നേടാനുള്ള ചില കൊച്ചുപാര്‍ട്ടികളുടെ ദുര്‍വാശിയ്ക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്ന, വര്‍ഗ്ഗീയവാദിയല്ലാത്ത ഏതൊരു മുസ്ലീമും അഭിമാനത്തോടെയായിരിക്കും ഈ സിനിമ കാണുന്നത്. ചിത്രത്തിന്റെ ലക്ഷ്യം തന്നെ അതാണ്.

Kamala Hasan

ഈ സാംസ്‌കാരികമായ ഭീകരതയെ നിയമപരമായും ആശയപരമായും നേരിടും. ഒട്ടേറെ പ്രതിസന്ധികള്‍ക്കുശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ മുസ്ലീം വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് മുസ്ലീം സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.

മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം നിരോധിച്ചിട്ടുണ്ട്. വിതരണക്കാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്താതത്. ചിത്രത്തിന്റെ ഡിടിഎച്ച് റിലീസ് അടുത്ത മാസം ആദ്യമുണ്ടാകുമെന്ന റിപ്പോര്‍ട്ടുണ്ട്. നേരത്തെ തിയേറ്ററുകളിലെത്തും മുമ്പ് ഡിടിഎച്ചിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

English summary
Patriotic Muslim would feel pride on seeing ‘Vishwaroopam’: Kamal Hassan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam