»   » മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസ്; എന്താണ് പ്രതീക്ഷ, രക്ഷിക്കുമോ?

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസ്; എന്താണ് പ്രതീക്ഷ, രക്ഷിക്കുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

2016 പാതിയിലധികം ദൂരം പിന്നിട്ടുകഴിഞ്ഞു. ഇതുവരെ മോഹന്‍ലാലിന്റെ ഒരു ചിത്രം റിലീസ് ചെയ്തില്ലായിരുന്നു. ഇതാ ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചത് 68 മണിക്കൂറുകള്‍ കൊണ്ട്, അസാധ്യം!!


ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ത്രിഭാഷ ചിത്രത്തിന്റെ റിലീസ് നാളെ (ആഗസ്റ്റ് -5 )യാണ്. മലയാളത്തില്‍ വിസ്മയം എന്ന പേരിലെത്തുന്ന ചിത്രം തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്. തുടര്‍ന്ന് വായിക്കാം


ചിത്രത്തെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതീക്ഷ

തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അത് തന്നെയാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതീക്ഷ


ആദ്യമായി മോഹന്‍ലാലിന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളില്‍

ആദ്യമായാണ് മോഹന്‍ലാലിന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളില്‍ റിലീസിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തില്‍ വിസ്മയം എന്ന പേരിലെത്തുന്ന ചിത്രം തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്


മോഹന്‍ലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന് സമാനമായിരിക്കും വിസ്മയം

മോഹന്‍ലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന് സമാനമായിരിക്കും വിസ്മയം എന്നാണ് കണക്കകൂട്ടലുകള്‍. പക്ക കുടുംബനാഥനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. ലാലിന് ഈ പ്രായത്തില്‍ യോജിക്കുന്ന, ഏറ്റവും കംഫര്‍ട്ടബിളായ വേഷമാണിതെന്ന് സിനിമാ നീരീക്ഷകര്‍ പറയുന്നു


വിസ്മയത്തിന്റെ വിജയം ലാലിന്റെ നിലനില്‍പിന് ആവശ്യം

ഈ ചിത്രം വിജയിക്കണം എന്നത് മോഹന്‍ലാലിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ഈ വര്‍ഷത്തെ ആദ്യത്തെ റിലീസാണ് വിസ്മയം. ഒപ്പം, പുലിമുരുകന്‍ എന്നീ മലയാള സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. വിസ്മയത്തിന്റെ റിവ്യു തീര്‍ച്ചയായും റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രങ്ങളെ ബാധിക്കും. മാത്രമല്ല, തുടരെ തുടരെ പരാജയങ്ങളെ നേരിടുന്ന ലാലിന് വിസ്മയം വിജയിച്ചേ പറ്റൂ...


നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


English summary
Vismayam will hit the theatres tomorrow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam