»   » ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

Written By:
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പാപനാശം എന്ന തമിഴ് ചിത്രത്തിലൂടെ കമല്‍ ഹസനൊപ്പമാണ് ഗൗതമി സിനിമയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവരവില്‍ രണ്ടാമതായി അഭിനയിക്കുന്ന ചിത്രമാണ് മനമാന്ത. തെലുങ്കിലെ മനമാന്ത മലയാളത്തില്‍ വിസ്മയം എന്ന പേരിലും തമിഴില്‍ നമദു എന്ന പേരിലും എത്തുന്നു.

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ


മോഹന്‍ലാലാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഇരുവര്‍, ഹിസ് ഹൈനീസ് അബ്ദുള്ള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതമിയും മോഹന്‍ലാലും ഒന്നിയ്ക്കുന്നു എന്നതാണ് മനമാന്തയുടെ ഒരുപാട് പ്രത്യേകതകളില്‍ ഒന്ന്. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ഗൗതമി പറയുന്നു.


ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ചത്. പിന്നീട് മലയാളത്തില്‍ ഹിസ് ഹൈനീസ് അബ്ദുള്ള എന്ന ചിത്രത്തിലും അഭിനയിച്ചു.


ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

ഞാനും ലാലും ഒന്നിച്ച് രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച ഒരു അനുഭവം ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുണ്ട്. ഒന്നിച്ചഭിനയിച്ച രണ്ട് ചിത്രങ്ങളും അത്രയേറെ മികച്ച വിജയം നേടിയതുകൊണ്ടാണ് ആ അനുഭവം- ഗൗതമി പറഞ്ഞു.


ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

ഞാനും ലാലും ഒന്നിച്ചപ്പോഴുള്ള ആ മാജിക്ക് വിസ്മയം എന്ന ചിത്രത്തിലും ഉണ്ടാവും എന്നാണ് ഗൗതമി പറയുന്നത്.


ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

മനമാന്തയുടെ കഥ സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേട്ടി എന്നോട് പറഞ്ഞ രീതി എനിക്കിഷ്ടപ്പെട്ടു. കഥാപാത്രത്തിന്റെ ഔട്ട്‌ലൈന്‍ കേട്ടപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണം എന്ന് തോന്നി- ഗൗതമി പറഞ്ഞു.


ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു

അഭിനയം തുടരുമോ എന്ന ചോദ്യത്തിന്, എന്തുകൊണ്ടില്ല എന്ന മറുചോദ്യമായിരുന്നു ഗൗതമിയുടെ മറുപടി. തീര്‍ച്ചയായും തുടരും. 17 വയസ്സില്‍ സിനിമയില്‍ എത്തിയതാണ്. പിന്നീട് സിനിമയില്‍ ജീവിച്ചു. ഇനിയെനിക്ക് സിനിമ വിടാന്‍ കഴിയില്ല- ഗൗതമി


English summary
Vismayam will recreate the magic of 'His Highness Abdullah', says Gautami

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam