For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ ടൈം ട്രാവല്‍ സിനിമയ്ക്ക് സംഭവിച്ചതെന്ത്? വെളിപ്പെടുത്തലുമായി സംവിധായകന്‍!!

  |

  ടൊവിനോ തോമസിന് ഇത് വിജയങ്ങളുടെ കാലമാണ്. അടുത്ത കാലത്തിറങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഇനി റിലീസിനൊരുങ്ങുന്ന തീവണ്ടിയാണ് ടൊവിനോ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ. മേയ് ആദ്യ ആഴ്ചയില്‍ തന്നെ സിനിമയുടെ റിലീസ് ഉണ്ടാവും.

  കുമ്മായത്തില്‍ മുങ്ങിയ പ്രിയ കുട്ടുസനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ! സത്യത്തില്‍ പുട്ടിയല്ല!!

  അത് മാത്രമല്ല നിരവധി സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നത്. മുന്‍പ് ടൊവിനോയെ നായകനാക്കി നിര്‍മ്മിക്കുന്നു എന്ന് പ്രഖ്യാപിച്ചൊരു സിനിമയുണ്ടായിരുന്നു. മലയാളത്തിലെ ആദ്യ ടൈം ട്രാവലായി വിശേഷിപ്പിക്കപ്പെട്ട സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോള്‍ സിനിമയുടെ സംവിധായകന്‍ തന്നെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

  വിവേകിന്റെ കുറിപ്പിങ്ങനെ...

  വിവേകിന്റെ കുറിപ്പിങ്ങനെ...

  സുഹൃത്തുക്കളെ,കുറച്ചു കാലമായി ഇങ്ങനെയൊരു കുറിപ്പ് എഴുതണമെന്നു വിചാരിക്കുന്നു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുമെന്ന് അനൗണ്‍സ് ചെയ്ത ടിക് ടോക്(Tick Tock) ചില അവിചാരിത കാരണങ്ങള്‍ മൂലം പ്രതീക്ഷിച്ച സമയത്തു തുടങ്ങാന്‍ കഴിഞ്ഞില്ല.. ഇപ്പോഴും മൂവി ഗ്രൂപ്പുകളിലും മറ്റും ടിക് ടോക് നെ പറ്റി വരുന്ന പോസ്റ്റുകളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ചില കാരണങ്ങളാല്‍ ചിത്രം താത്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. ചിത്രം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അല്പം വൈകിയാലും മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ സിനിമ ആയില്ലെങ്കിലും ചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കും. മുന്‍പ് ആലോചിച്ചുറപ്പിച്ചതിനേക്കാള്‍ വലിയ രീതിയില്‍ തന്നെ ആ സിനിമ സംഭവിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ഇപ്പോഴും ആ സിനിമയെപ്പറ്റി ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്ന എല്ലാവരോടും അതിയായ നന്ദിയുണ്ട്.. നിങ്ങളെ നിരാശപ്പെടുത്തില്ല, ഉറപ്പ്. എന്നുമാണ് വിവേക് അനിരുദ്ധ് പറയുന്നത്.

   ടൈം ട്രാവലര്‍ സിനിമ

  ടൈം ട്രാവലര്‍ സിനിമ

  മലയാളത്തിന് അത്ര പരിചയമില്ലാത്ത സിനിമയാണ് ടൈം ട്രാവലര്‍ സിനിമകള്‍. മുന്‍പ് ടൈം ട്രാവല്‍ പ്രമേയമാക്കി മലയാളിയായ വിക്രം കുമാര്‍ സംവിധാനം ചെയ്ത 24 കേരളത്തിലും എത്തിയിരുന്നു. തമിഴില്‍ ഇതേ ഗണത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതുവരെ ഉണ്ടായിരുന്നില്ല. ആ കുറവ് നികത്താനാണ് വിവേക് അനിരുദ്ധ്, ടൊവിനോ ചിത്രം വരുന്നത്. ട്രാവല്‍ സിനിമ ആയില്ലെങ്കിലും ടിക് ടോകിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത വരുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

   ടൊവിനോയുടെ തിരക്കുകള്‍...

  ടൊവിനോയുടെ തിരക്കുകള്‍...

  മേയ് 4 ന് തീവണ്ടി എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. പിന്നാലെ അഭിയുടെ കഥ അനുവിന്റെയും, ഒരു കുപ്രസിദ്ധ പയ്യന്‍, നാം, ലൂക്ക, മറഡോണ, മാരി 2 (തമിഴ്) എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് ടൊവിനോ അഭിനയിക്കുന്നത്. പലതും ചിത്രീകരണം കഴിഞ്ഞതും ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതുമാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എത്തിയ മായാനദിയും ആമിയിലെ കൃഷ്ണനായി വന്നും ടൊവിനോ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

  മമ്മൂട്ടിയുണ്ട്, പൃഥ്വിരാജുണ്ട്, ഏപ്രില്‍ 27 ന് എത്തുന്നത് 7 സിനിമകള്‍! എല്ലാം കിടുവാണ്..!

  English summary
  Vivek Anirudh saying about Tovino Thomas's Tick Tock
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X