»   » മമ്മൂട്ടിയും അനു സിത്താരയും ചേര്‍ന്ന് വിവേക് ഗോപന് നല്‍കിയ സര്‍പ്രൈസ്, ചിത്രങ്ങള്‍ വൈറലാവുന്നു!

മമ്മൂട്ടിയും അനു സിത്താരയും ചേര്‍ന്ന് വിവേക് ഗോപന് നല്‍കിയ സര്‍പ്രൈസ്, ചിത്രങ്ങള്‍ വൈറലാവുന്നു!

Written By:
Subscribe to Filmibeat Malayalam

സ്വതവേ ഗൗരവപ്രകൃതക്കരാനായി വിലയിരുത്തപ്പെടുന്ന താരമാണ് മമ്മൂട്ടി. ജാഡയാണ്, പെട്ടെന്ന് ദേഷ്യം വരും ഈ തരത്തിലാണ് എന്നും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളവരാരും ഇക്കാര്യം അംഗീകരിക്കില്ല. മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് താനെന്ന് തരത്തിലുള്ള ഒരു ജാഡയുമില്ലാതെയാണ് അദ്ദേഹം സഹപ്രവര്‍ത്തകരോട് ഇടപഴകുന്നത്.

നിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്നും കരയുകയാണ്, യുവതാരത്തിനെതിരെ ആഞ്ഞടിച്ച് നടി!


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ വിവേക് ഗോപന്‍ മമ്മൂട്ടിക്കൊപ്പം ഒരു കുട്ടനാടന്‍ ബ്ലോഗില്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ മെഗാസ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും വിവേകിന് ലഭിച്ചിരുന്നു. കുട്ടനാടന്‍ ബ്ലോഗിന്റെ സെറ്റില്‍ നടന്ന പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!


വിവേകിന്റെ പിറന്നാളാഘോഷം

മമ്മൂട്ടിയോടൊപ്പം പുതിയ സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗില്‍ സുപ്രധാന വേഷത്തില്‍ വിവേകും എത്തുന്നുണ്ട്. സേതു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അനു സിത്താര, റായി ലക്ഷ്മി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ചിത്രീകരണത്തിനിടയില്‍ നടന്ന വിവേക് ഗോപന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


മമ്മൂട്ടിയോട് നന്ദി

സെറ്റില്‍ നടക്കുന്ന ആഘോഷങ്ങളിലെല്ലാം മെഗാസ്റ്റാര്‍ കൃത്യമായി പങ്കെടുക്കാറുണ്ട്. നേരത്തെ സേതുവിന്റെ മകളുടെ പിറന്നാളാഘോഷവും സെറ്റില്‍ നടന്നിരുന്നു. വിവേകിന് കേക്ക് നല്‍കുന്ന മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം ഒരുമിച്ച് വിവേകിനെ ഞെട്ടിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ വിവേകാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.


മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിവേക്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും പരസ്പരത്തിലെ സൂരജ് എന്ന് പറഞ്ഞാല്‍ ആ മുഖം പ്രേക്ഷക മനസ്സിലെത്തും. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരസ്പരത്തിലെ സൂരജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിവേകാണ്. മിനിസ്‌ക്രീനില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്ക് എത്തിയത്. ഒരേ സമയം സീരിയലിലും സിനിമയിലുമാണ് താരം അഭിനയിക്കുന്നത്. സീരിയലിലെ പാവത്താന്‍ കഥാപാത്രം തന്നെയാണോ സിനിമയിലുമുള്ളതെന്ന് അറിയാനായുള്ള ആകാംക്ഷയിലാണ് താരത്തിന്‍രെ ആരാധകര്‍.


സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ വിവേകിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അമ്മയുടെ ജനറല്‍ ബോഡിയില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. വിവേകിന്റെ പുതിയ സിനിമയായ നമസ്‌തേ ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതും മമ്മൂട്ടിയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരടോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.


വിവേകിന്റ ഫേസ്ബുക്ക് പോസ്റ്റ്

വിവേക് ഗോപന്‍രെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.


English summary
Vivek Gopan celebrates birthday with megastar Mammooty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X