»   » വികെ പ്രകാശും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

വികെ പ്രകാശും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യ വികെ പ്രകാശ് കൂട്ടു കെട്ടില്‍ പിറക്കാന്‍ ഏഴാമത് ഒരു സിനിമ കൂടെ അണിയറയില്‍ ഒരുങ്ങുന്നു. മരിക്കാര്‍ ഫിലീം നിര്‍മ്മിക്കുന്ന താങ്ക്യു എന്ന ചിത്രത്തിനു വേണ്ടിയാണ് വികെ പ്രകാശിന്റെ അടുത്ത സംവിധാനം. ജയസൂര്യയെ നായകനാക്കിയാണ് ചിത്രമൊരുങ്ങുന്നത്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് വികെ പ്രകാശ് ജയസൂര്യ കൂട്ടുകെട്ട് ആരംഭിക്കുന്നത്.

വികെ പ്രകാശിന്റെ ചിത്രങ്ങളിലെല്ലാം തലമുറയുടെ പൂതിയ ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഏറെ പ്രധാന്യം നല്‍കിയിരുന്നു. തിരുവന്തപരത്തിനു മാത്രം സ്വന്തമായുള്ള രാഷ്ട്രീയ ചൂടാണ് വികെ പ്രകാശിന്റെ പുതിയ ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നത്.

Thank you

മരയാക്കാര്‍ ഫിലീംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് നിര്‍മ്മികക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് അരുണ്‍ ലാലാണ്. താന്തോന്നി എന്ന ചിത്രത്തിനു ശേഷം ഇടവേളയിലായിരുന്ന മരയ്ക്കാര്‍ ഫിലീംസിന് താങ്ക്യുവിലൂടെ മലയാള സിനിമയില്‍ സജീവമായി തിരിച്ചു വരാന്‍ കഴിയുമെന്നാണ് വിശ്വാസം.

വികെ പ്രകാശിന്റെ തന്നെ ട്രിവാഡ്രം ലോഡ്ജിലൂടെ സിനിമയില്‍ കാലുറച്ച ഹണീബി റോസാണ് ചിത്രത്തിന്‍ ജയസൂര്യയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, കൈലാഷ്, ടിനി ടോം തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്ന താങ്ക്യു ജൂണ്‍ 14ന് പ്രദര്‍ശനത്തിനെത്തും.

English summary
Popular art house director VK Prakash has titled his new movie as Thank you. The movie will have Jayasuriya playing the lead role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam