»   » പോപ്പിന്‍സ് പ്രകാശിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി

പോപ്പിന്‍സ് പ്രകാശിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി

Posted By:
Subscribe to Filmibeat Malayalam
VK Prakash
അഹങ്കാരം തലയ്ക്കു പിടിച്ചാല്‍ കല കൈവിട്ടുപോകും. അത് മനസ്സിലാക്കാതെയാണ് മലയാളത്തിലെ പല സംവിധായകരും സിനിമയെടുക്കുന്നത്. രണ്ടു ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായാല്‍ തങ്ങള്‍ എന്തുചിത്രമെടുത്താലും വിഡ്ഢിയായ പ്രേക്ഷകന്‍ കണ്ടുകൊള്ളുമെന്നു വിചാരിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കഴിവുള്ളവര്‍ തന്നെയാണ് ഇവിടുത്തെ പ്രേക്ഷകര്‍ എന്ന് അടുത്തിടെ റിലീസായ ചിത്രങ്ങളിലുടെ ദനയീയ സ്ഥിതി കണ്ടപ്പോള്‍ മനസ്സിലായി.

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലൂടെ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ കാഴ്ചയൊരുക്കിയ വി.കെ. പ്രകാശിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് പോപ്പിന്‍സ് എന്ന ചിത്രം. സെക്‌സും ജീവിതത്തിന്റെ കറുത്തവശവും അശ്ലീവും കുത്തിക്കയറ്റിയാല്‍ സിനിമയായി എന്നായിരുന്നു പ്രകാശിന്റെ ധാരണ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രം കുപ്രസിദ്ധി കൊണ്ടു മാത്രം തിയറ്ററില്‍ ആളുകയറിയതാണ്. അതൊരിക്കലും നല്ല ചിത്രമായിരുന്നില്ല.

അതില്‍ നിന്ന് ആവേശം കൊണ്ടാണ് ജയപ്രകാശ് കുളൂരിന്റെ നാടകങ്ങള്‍ കൂട്ടിചേര്‍ത്ത് പോപ്പിന്‍സ് ഒരുക്കിയത്. മലയാളത്തിലെ യുവതാരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, മേഘ്‌നാരാജ്, പത്മപ്രിയ, നിത്യാ മേനോന്‍ എന്നിവരൊക്കെയുണ്ടായിട്ടും ഒരാഴ്ചപോലും പോപ്പിന്‍സിന് തിയറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.
ജയപ്രകാശ് കുളൂരിന്റെ ചോരണകൂര, പായസം, ചക്കീംചങ്കരം, സോപ്പ് ചീപ്പ് കണ്ണാടി എന്നീ നാടങ്ങള്‍ ചേര്‍ത്തതാണ് പോപ്പിന്‍സ്.

നാടകമെന്ന രീതിയില്‍ വന്‍ വിജയം നേടിയതായിരുന്നു ഇതെല്ലാം. എന്നാല്‍ സിനിമയ്ക്ക് ഇതുപോരല്ലോ. അതു തിരിച്ചറിയാന്‍ സംവിധായകനു കഴിയാതെപോയി. തിയറ്ററില്‍ കൂവല്‍ നിര്‍ത്താന്‍ പ്രേക്ഷകനു സമയമില്ല. ചില തിയറ്ററില്‍ കൂവല്‍ ഇല്ലായിരുന്നു. സിനിമ നന്നായതു കൊണ്ടല്ല കൂവാതിരുന്നത്. കൂവാന്‍ തിയറ്ററില്‍ ആളില്ലായിരുന്നു.

പോപ്പിന്‍സ് ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമ ഒരു കലയാണ്. അതിനെ കൊലയാക്കുമ്പോഴാണ് തിയറ്ററില്‍ ആളൊഴിയുന്നത്. അടുത്തിടെ മലയാള സിനിമയൊന്നു പച്ചപിടിച്ചു വന്നിരുന്നു. അതെല്ലാം അഹങ്കാരം തലയ്ക്കു പിടിച്ച കുറച്ചുപേര്‍ ഇല്ലാതാക്കുമെന്നതാണ് സത്യം.

English summary
'Director V K Prakash promised a vibrant film but ends up delivering a very bland one instead'-Paresh C Palicha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam