»   » ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഇനി ഹിന്ദി തെറിയും

ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഇനി ഹിന്ദി തെറിയും

Posted By:
Subscribe to Filmibeat Malayalam

അശ്ലീല സംഭാഷണങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ വി.കെ.പ്രകാശ് അനൂപ് മേനോന്‍ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജ് ഹിന്ദിയിലേക്ക്. വി.കെ.പ്രകാശും അനൂപ് മേനോനും തന്നെയാണ് ചിത്രം ഹിന്ദിയില്‍ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് നായികയായി ഭാവനയുമുണ്ടാകും. ബാക്കിയെല്ലാം ഹിന്ദിതാരങ്ങളാകും.

അനൂപ് മേനോന്റെ രണ്ടുചിത്രങ്ങളാണ് ഹിന്ദിയില്‍ ഒരുങ്ങാന്‍ പോകുന്നത്. അനൂപും ജയസൂര്യയും അഭിനയിച്ച ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും. നിര്‍മാതാക്കളെല്ലാം ഹിന്ദിയില്‍ നിന്നുള്ളവരാണ്. ആദ്യചിത്രം ഗുണം കൊണ്ടാണ് ഹിന്ദിയില്‍ ചെയ്യാന്‍ സാധ്യത തെളിഞ്ഞെങ്കില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് കുപ്രസിദ്ധി തന്നെയായിരുന്നു കാരണം. അശ്ലീലപ്രയോഗങ്ങളും ചേഷ്ടകളുമായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ചെറുപ്പക്കാരായിരുന്നു ചിത്രത്തെ വിജയിപ്പിച്ചതും. ഹിന്ദിയിലും യുവാക്കളെ തന്നെയാണ് വികെപിയും അനൂപും ലക്ഷ്യമിടുന്നത്.

trivandram lodge

അനൂപ് അവതരിപ്പിച്ച ലോഡ്ജ് ഉടമയുടെ ഭാര്യയുടെ വേഷം ചെയ്ത ഭാവന ഈ ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കും. ഭാവനയുടെ കഥാപാത്രത്തെ അല്‍പം കൂടി വലുതാക്കിയാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. അതായത് ഹിന്ദിയില്‍ അശ്ലീല സംഭാഷണത്തേക്കാള്‍ റൊമാന്‍സിനായിരിക്കും പ്രാധാന്യം ലഭിക്കുക.

English summary
The latest to be added to the list of Mollywood films to be remade into Hindi is VK Prakash's film, Trivandrum Lodge.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam