»   » ജയസൂര്യയ്ക്ക് വികെപിയുടെ താങ്ക് യു

ജയസൂര്യയ്ക്ക് വികെപിയുടെ താങ്ക് യു

Posted By:
Subscribe to Filmibeat Malayalam
Jayasurya
കോമഡി ചിത്രങ്ങളുടെ കൂട്ടുകാരനായിരുന്നു ഒരു കാലത്ത് ജയസൂര്യ. വിനയന്‍, താഹ, ഷാഫി എന്നിവരൊക്കെയായിരുന്നു ജയസൂര്യയെ നായകനാക്കി ചിത്രങ്ങളൊരുക്കിയിരുന്നത്. എന്നാല്‍ അനൂപ് മേനോന്‍- വി.കെ.പ്രകാശ് എന്നിവരുടെ കൂട്ടത്തില്‍ ചേര്‍ന്നതോടെ ജയസൂര്യ ആളാകെ മാറി. കോമഡി ചിത്രങ്ങള്‍ പാടേ ഉപേക്ഷിച്ച മട്ടാണിപ്പോള്‍. ഡേറ്റുകള്‍ അധികവും നല്‍കുന്നത് വികെ. പ്രകാശിനു മാത്രം. വികെപിയുമൊത്തുള്ള ഏഴാമത്തെ ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. താങ്ക് യു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തിരുവനന്തപുരത്തുകാരനായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. അതായത് സുരാജ് വെഞ്ഞാറമൂടിന്റെ ഭാഷയില്‍ സംസാരിക്കുന്ന ആളായിട്ട്.

പോസിറ്റീവായിരുന്നു ജയനും വികെപിയും ചേര്‍ന്നുള്ള ആദ്യചിത്രം. പിന്നീട് കോമഡി ചിത്രങ്ങളായ ഗുലുമാല്‍, ത്രീ കിങ്‌സ് എന്നിവ. യുക്തിക്ക് ഒരു സ്ഥാനവുമില്ലാത്ത ചിത്രങ്ങളായിരുന്നു രണ്ടും. എന്നാല്‍ ബ്യൂട്ടിഫുള്‍ വന്നതോടെ ജയസൂര്യയാകെ മാറി. അതുവരെ ചെയ്തിരുന്ന കോമഡി ചിത്രങ്ങളുടെ പാത പാടേ ഉപേക്ഷിച്ചു. അനൂപ് മേനോന്റെ കൂട്ടുകിട്ടയതോടെ ഇന്റലക്ചല്‍ ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുന്ന താരമായി. ട്രിവാന്‍ഡ്രം ലോഡ്ജ്,് പോപ്പിന്‍സ് എന്നീ വി.കെ. പി ചിത്രങ്ങളില്‍ നായകനായി. അതില്‍ പോപ്പിന്‍സ് വന്‍ പരാജയമായിരുന്നു.

അരുണ്‍ലാല്‍ എന്ന യുവതിരക്കഥാകൃത്താണ് വി.കെ.പി-ജയന്‍ ചിത്രമായ താങ്ക് യുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാഹുല്‍ ഹമീദ് മരിക്കാരാണ് നിര്‍മാതാവ്. സൈജു കുറുപ്പ്, ശ്രീജിത് രവി, ബാലചന്ദ്രന്‍, ഹണിറോസ്, ദര്‍ശിത എന്നിവരാണ് മറ്റു താരങ്ങള്‍. അനൂപ് മേനോന്‍ മാത്രമേ ഇവരുടെ തിവ് സംഘത്തില്‍ നിന്ന് ഈ ചിത്രത്തില്‍ ഇല്ലാതുള്ളൂ. പൂര്‍ണമായും തിരുവനന്തരപുരം നഗരത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വി.കെ.പി-ജയന്‍ കൂട്ടുകെട്ടിന്റെ ആയുസ്സ് എത്രയുണ്ടെന്നറിയാന്‍ താങ്ക് യു തിയറ്ററില്‍ എത്തണം.

English summary
The team of V K Prakash and Jayasurya worked together for six films earlier, with a variety of themes and flavors in film making. Now their 7th movie Thank You Coming
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam