»   » വികെപിയുടെ മമ്മൂട്ടിച്ചിത്രം; ഇത് വേറൊരാള്‍

വികെപിയുടെ മമ്മൂട്ടിച്ചിത്രം; ഇത് വേറൊരാള്‍

Posted By:
Subscribe to Filmibeat Malayalam

വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന വികെ പ്രകാശ് ചിത്രത്തിന്റെ പേര് മാറ്റി. നേരത്തേ ദി ജഡ്ജ്‌മെന്റ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേര് ഇതു വേറൊരാള്‍ എന്നാക്കിയിരിക്കുകയാണ്.

ബാംഗ്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പല്ലവി ചന്ദ്രനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Mammootty

വൈ വി രാജേഷാണ് മമ്മൂട്ടിയുടെ വക്കീല്‍ വേഷമുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചോ കഥയെക്കുറിച്ചോ ഒന്നുമുള്ള വിശദവിവരങ്ങള്‍ വികെപിയും സംഘവും ഇതേവരെ പുറത്തുവിട്ടിട്ടില്ല. ഇന്നേവരെയുള്ള തന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാക്കി ഈ മമ്മൂട്ടിച്ചിത്രം മാറ്റാനാണ് വികെപിയുടെ ശ്രമം.

സിനിമയിലെത്തുന്നതിന് മുമ്പ് അഭിഭാഷകനായി ജോലിചെയ്തിരുന്ന മമ്മൂട്ടി ഇതിന് മുമ്പ് പല ചിത്രങ്ങളിലും അഭിഭാഷകന്റെ വേഷത്തില്‍ എത്തുകയും ഇവയില്‍ പലതും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. ഈ വക്കീല്‍ വേഷത്തിലും മമ്മൂട്ടി തിളങ്ങുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
VK Prakash's Mammootty starrer film has renamed as Ithu Veroral. It was initially named The Judgement

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam