»   » നത്തോലി നീന്തിത്തുടങ്ങി...

നത്തോലി നീന്തിത്തുടങ്ങി...

Posted By:
Subscribe to Filmibeat Malayalam
Netholi Oru Cheriya Meenala
മോളിവുഡിലെ ഏറ്റവും തിരക്കേറിയ സംവിധായകന്‍ വികെ പ്രകാശ് പുതിയ സിനിമയുടെ ലൊക്കേഷനില്‍. പുതിയ ചിത്രമായ പോപ്പിന്‍സ് തിയറ്ററുകളിലെത്താനിരിയ്‌ക്കെ ഫഹദ് ഫാസിലിനെ നായകനാക്കി നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരിക്കുന്നത്.

ആലുവയില്‍ വച്ചാണ് നത്തോലിയുടെ ചിത്രീകരണം ആരംഭിച്ചതെന്ന് തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയമോ നായികയുടെ കാര്യമോ പുറത്തുവിടാന്‍ ശങ്കര്‍ രാമകൃഷ്ണന്‍ തയാറായിട്ടില്ല. വ്യത്യസ്തമായൊരു പേരിലൂടെ തന്നെ ഷൂട്ടിങ് തുടങ്ങും മുമ്പെ പ്രേക്ഷകരില്‍ ഉദ്യോഗം വളര്‍ത്താന്‍ വികെപിയ്ക്കും ടീമിനും സാധിച്ചിട്ടുണ്ട്.

ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനുമായി ചേര്‍ന്ന് വികെപി ഒരുക്കിയ ട്രിവാന്‍ഡ്രം ലോഡ്ജ് അപ്രതീക്ഷിത വിജയമാണ് നേടിയത്. ഇനി ഡിസംബറില്‍ തിയറ്ററുകളിലെത്തുന്ന പോപ്പിന്‍സും വന്‍വിജയമാകുന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

ആമേന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ഫഹദ് പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിച്ചിരിയ്ക്കുന്നത്. ഇതിന് പുറമെ മോഹന്‍ലാലിന്റെ റെഡ് വൈന്‍ ഉള്‍പ്പെടെ ഒട്ടേറെ കിടിലന്‍ പ്രൊജക്ടുകള്‍ ന്യൂജനറേഷന്‍ നായകനെ കാത്തിരിപ്പുണ്ട്.

English summary
Director VK Prakash has been the busiest director in Mollywood in the past one year, filming four flicks on the trot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam