»   » വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു

വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

വി.എം. വിനുവിന് സംവിധായക ജീവിതത്തില്‍ വന്‍ ഹിറ്റ് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍. സുനിത പ്രൊഡക്ഷന്റെ ബാനറില്‍ എം.മണി നിര്‍മിച്ച ബാലേട്ടന്‍ അക്കാലത്ത് ലാലിനും വന്‍ തിരിച്ചുവരവു സമ്മാനിച്ച ചിത്രമായിരുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇന്നലെ എന്റെ നെഞ്ചിലേ എന്നു തുടങ്ങുന്ന യേശുദാസ് ആപലിച്ച ഗാനം ഇപ്പോഴും മലയാളികള്‍ പാടുന്നതാണ്.

വി.എം.വിനുവും ലാലും എം. മണിയും വീണ്ടുമൊരു കുടുംബചിത്രത്തിനായി ഒന്നിക്കുകയാണ്. ദീപു കരുണാകരനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. വിനുവിന് തിരിച്ചുവരവൊരുക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. അടുത്തിടെ വിനു സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും വിജയിച്ചിരുന്നില്ല. മമ്മൂട്ടി നായകനായ ഫേസ് ടു ഫേസ് വന്‍ പരാജയമായിരുന്നു. അതിനു മുന്‍പ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത പെണ്‍പട്ടണവും വന്‍ പരാജമായിരുന്നു. മമ്മൂട്ടിയുടെ വേഷം, ബസ് കണ്ടക്ടര്‍, ശ്രീനിവാസന്റെ യെസ് യുവര്‍ ഓണര്‍ എന്നിവ മാത്രമേ ബാലേട്ടനു ശേഷം വിനുവിന് ആശ്വാസം പകര്‍ന്നിട്ടുള്ളൂ.

Mohanlal and VM Vinu

ബാലേട്ടന്റെ തിരക്കഥാകൃത്ത് ടിഎ ഷാഹിദ് മാസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. ബാലേട്ടനു ശേഷം സ്വന്തം ചന്ദ്രേട്ടന്‍ എന്നൊരു ചിത്രം ഷാഹിദ് ലാലിനും വി.എം. വിനുവിനും വേണ്ടി എഴുതിയിരുന്നു.എന്നാല്‍ ഇതിന്റെ കഥ ബാലേട്ടനില്‍ നിന്ന് അല്‍പം മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വി.എം. വിനു പിന്‍മാറി. തുടര്‍ന്നാണ് മാമ്പഴക്കാലം എന്ന പേരില്‍ ജോഷി ആ ചിത്രം സംവിധാനം ചെയ്തത്. ആവറേജ് ഹിറ്റ് മാത്രമേ മാമ്പഴക്കാലം നേടിയുള്ളൂ. വീണ്ടുമൊരു ഹിറ്റൊരുക്കാനുള്ള വി.എം.വിനുവിന്റെ ശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കാം.

English summary
Mohanlal in VM vinu's new family entertainment
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam