twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചൂണ്ടുവിരലുണ്ടായിട്ടും രഞ്ജിനിയുടെ നടുവിരലില്‍ മഷിപുരട്ടി

    By Lakshmi
    |

    വോട്ടെടുപ്പിന് പിന്നാലെ മഷി പുരണ്ട നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു. ഫേസ്ബുക്കിലും മറ്റും രഞ്ജിനിയുടെ നടുവിരലില്‍ എങ്ങനെ മഷി പുരണ്ടുവെന്നത് സംബന്ധിച്ച് ചൂടന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മാത്രമല്ല ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത് അശ്ലീലമാണെന്നുള്ള രീതിയിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

    എന്തായാലും സംഭവത്തിന് വിശദീകരണവുമായി രഞ്ജിനി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ചൂണ്ടുവിരലിന് ഒരു പ്രശ്‌നവുമില്ലെന്നും നടുവിരലില്‍ യാദൃശ്ചികമായിട്ടാണ് മഷി പുരണ്ടതെന്നും രഞ്ജിനി പറയുന്നു. പോളിങ് ഉദ്യോഗസ്ഥന്‍ തന്നെയാണ് നടുവിരലില്‍ മഷി പുരട്ടിയത്. ചൂണ്ടുവിരലില്‍ കാറിന്റെ ചാവിയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. അതിനാലായിരിക്കും ഉദ്യോഗസ്ഥന്‍ നടുവിരലില്‍ മഷി പുരട്ടിയത്. മഷി പുരട്ടിയ ഉദ്യോഗസ്ഥന്‍ എന്നോട് ചൂണ്ടുവിരല്‍ എവിടെ എന്ന് ചോദിച്ചില്ല- രഞ്ജിനി വിശദീകരിക്കുന്നു.

    ranjini-haridas

    തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാല്‍ ചൂണ്ടുവിരലിന്റെ കാര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ വലതുകൈയിലെ നടുവിരലില്‍ മഷി പുരട്ടാം.

    എന്നാല്‍ രഞ്ജിനിയ്ക്ക് ഇടതുകൈയിലെ ചൂണ്ടുവിരലിന് ഒരു കുഴപ്പവും ഇല്ലെന്ന് രഞ്ജിനി തന്നെ പറഞ്ഞിരിക്കുകയാണ്. അങ്ങനെയിരിക്കേ ഉദ്യോഗസ്ഥന്‍ നടുവിരലില്‍ മഷി പുരട്ടിയത് നിയമവിരുദ്ധമാണ്. ഇനി ഇതിന്റെ പേരില്‍ വരാനിരിക്കുന്ന വിവാദം എന്താണെന്ന് കാത്തിരുന്ന് കാണാം.

    English summary
    Ranjini Haridas reveals that the inking was purely accidental, as she had her car keys on her index finger, which is usually the first choice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X