»   » റിമയ്ക്കും ആഷിഖിനും കൃഷ്ണയ്യരുടെ സല്യൂട്ട്

റിമയ്ക്കും ആഷിഖിനും കൃഷ്ണയ്യരുടെ സല്യൂട്ട്

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിന്റെ ആഡംബരങ്ങളൊഴിവാക്കി ആ തുക ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ആഷിഖ് അബു - റിമ കല്ലിങ്കല്‍ ജോഡികള്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. ജനങ്ങള്‍ക്ക് ഉത്തമ മാതൃക കാണിച്ചുകൊണ്ടുള്ള താരങ്ങളുടെ തീരുമാനത്തിന് ഒരു സല്യൂട്ട് നല്‍കിക്കൊണ്ട് മുന്‍ ചീഫ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ഇരുവര്‍ക്കും കത്തെഴുതിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ റിമ തന്നെയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അര്‍ബുധ രോഗികളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ആഡംബര വിവാഹച്ചടങ്ങുകള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നവര്‍ക്ക് നിങ്ങളൊരു മാതൃകയാകട്ടെയുന്നും കത്തില്‍ പറയുന്നു. കത്ത് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ വിവാഹ സമ്മാനമാണെനന്നാണ് റിമ പറയുന്നത്.

Ashiq Abu, Rima Kallingal and Vr Krishna Iyer's letter

വിവാഹചെലവിന് ഉപയോഗിക്കുന്ന പണം അര്‍ബുദ രോഗികള്‍ക്ക് നല്‍കുന്നു എന്ന കാര്യം പത്രങ്ങളിലൂടെ അറിഞ്ഞ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലും കഴിഞ്ഞ ദിവസം ഇരുവര്‍ക്കും അഭിനന്ദനങ്ങളറിയിച്ചിരുന്നു. ഇക്കാര്യം ആഷിഖ് അബുവാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.

22 ഫീമയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മൊട്ടിട്ട പ്രണയത്തിന് രണ്ട് പേരുടെയും വീട്ടുകാര്‍കൂടെ പച്ചക്കൊടികാട്ടിയപ്പോള്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് വിവാഹം. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടക്കുന്നത്.

English summary
Former Chief Justics VR Krishna Iyer salutes Rima Kallingal and Ashiq Abu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam