»   » സത്യസന്ധമായി റിവ്യൂ എഴുതിയവര്‍ക്ക് നന്ദി, ഇരയുടെ വിജയത്തെക്കുറിച്ച് വൈശാഖ്, പോസ്റ്റ് വൈറല്‍!

സത്യസന്ധമായി റിവ്യൂ എഴുതിയവര്‍ക്ക് നന്ദി, ഇരയുടെ വിജയത്തെക്കുറിച്ച് വൈശാഖ്, പോസ്റ്റ് വൈറല്‍!

Written By:
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെ പ്രേക്ഷകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും മിയയും നിരഞ്ജനയും പ്രധാന വേഷത്തിലെത്തുന്ന ഇരയുടെ പ്രമേയവും ഈ സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ അലട്ടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ ഈ സംശയം വര്‍ധിക്കുകയായിരുന്നു. നിരന്തരം ഇത്തരം സംശയം ഉന്നയിച്ചപ്പോഴും അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.

കാന്‍സര്‍ രോഗിയായ റിച്ചയെ സഞ്ജയ് ഒഴിവാക്കിയതിന് പിന്നില്‍ മാധുരി ദീക്ഷിത്?


നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 16നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രേക്ഷകര്‍ക്ക് ലഭിച്ചത്. സിനിമ ഇറങ്ങി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ സസ്‌പെന്‍സ് പുറത്തുവിടുന്ന തരത്തില്‍ റിവ്യൂ നല്‍കിയെന്നാരോപിച്ച് നിര്‍മ്മാതാവായ വൈശാഖ് രംഗത്തുവന്നിരുന്നു. സിനിമയെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള മോശം പ്രവണതയെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തി സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായത്. എന്നാല്‍ ഇതൊന്നും സിനിമയെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. വിജയകരമായി മുന്നേറുകയാണ് സിനിമ.


Ira

മലയാള സിനിമയെ നൂറുകോടി നേട്ടത്തിലെത്തിച്ച സംവിധായകനായ വൈശാഖാണ് ഇര നിര്‍മ്മിച്ചത്. വൈശാഖന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സൈജുവാണ് ചിത്രം സംവിധാനം ചെയ്തത്. പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിച്ചത് ഇരയ്ക്ക് വേണ്ടിയായിരുന്നു. നിര്‍മ്മാതാക്കളുടെ വേഷത്തിലാണ് ഇരുവരും എത്തിയത്. ഇരയുടെ വിജയത്തില്‍ ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട് വൈശാഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി പറഞ്ഞിട്ടുള്ളത്. വൈശാഖന്റെ പോസ്റ്റ് കാണു.


English summary
Vysakh about Ira film success, facebook post viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X