»   » അല്‍ത്താഫിനെ പ്രശംസിച്ച് മലയാളത്തിന്റെ 'ബ്രഹ്മാണ്ഡ' സംവിധായകന്‍!

അല്‍ത്താഫിനെ പ്രശംസിച്ച് മലയാളത്തിന്റെ 'ബ്രഹ്മാണ്ഡ' സംവിധായകന്‍!

Posted By: Rohini
Subscribe to Filmibeat Malayalam

ഓണച്ചിത്രങ്ങളില്‍ ഇപ്പോള്‍ കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ് നവാഗതനായ അല്‍ത്താഫ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സിനിമ കണ്ടവര്‍ക്കാര്‍ക്കും ഒരു മോശം അഭിപ്രായമില്ല. ഇതാ, സിനിമയ്ക്കകത്ത് നിന്നും പ്രശംസകള്‍ ഒഴുകുന്നു.

എന്തൊരു ബഹളം എന്തൊരു ബഹളം.. ഞണ്ടുകളുടെ നാട്ടിലെ ഇടവേള വിജയിച്ചതിന്റെ സന്തോഷം കണ്ടോ...

മലയാളത്തിന്റെ 'ബ്രഹ്മാണ്ഡ' സംവിധായകന്‍ വൈശാഖാണ് അല്‍ത്താഫിനെയും സംഘത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്. പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍ ...'ഞണ്ടുകളുടെ നാട്ടില്‍'കണ്ടു ...തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ, കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു.

 nandukalude-nattil-oridavela

പ്രമേയത്തിലും, അതിന്റെ അവതരണത്തിലും പാലിച്ചിരുന്ന പോസിറ്റീവ് സമീപനം സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട്. നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍- . ഫേസ്ബുക്കിലാണ് വൈശാഖിന്റെ പ്രതികരണം.

പ്രേമം എന്ന സിനിമയില്‍ മേരി എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനെ അവതരിപ്പിച്ച അല്‍ത്താഫ് സലിം സഖാവ് എന്ന ചിത്രത്തിലും നിവിനൊപ്പം അഭിനയിച്ചിരുന്നു. അല്‍ത്താഫും ജോര്‍ജ്ജ് കോരയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്.

നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ശാന്തികൃഷ്ണ ഏറെ കാലത്തിന് ശേഷം തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഞണ്ടുകളുടെ നാട്ടിലെ ഇടവേളയ്ക്കുണ്ട്. ലാല്‍, ശ്രിന്ദ, ദിലീഷ് പോത്തന്‍, ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

English summary
Vysakh About Njandukalude Nattil Oridavela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam