»   » തൊട്ടതെല്ലാം പൊന്നാക്കുന്ന വൈശാഖ്

തൊട്ടതെല്ലാം പൊന്നാക്കുന്ന വൈശാഖ്

Posted By:
Subscribe to Filmibeat Malayalam
Director Vysakh
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് വൈശാഖ്. അരങ്ങേറ്റ ചിത്രമായ പോക്കിരി രാജ നേടിയ വന്‍വിജയം സീനിയേഴ്‌സിലും ആവര്‍ത്തിച്ചതോടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ കൂട്ടത്തിലേക്കാണ് ഈ യുവാവിന്റെ പേര് ചേര്‍ക്കപ്പെട്ടത്.

ചാനലുകളിലും മറ്റും തകര്‍ത്തോടുന്ന സീനിയേഴ്‌സും പോക്കിരി രാജയുമെല്ലാം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മാണ കമ്പനി ഈ രണ്ട് സിനിമകളുടെയും റീമേക്ക് അവകാശം വന്‍തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

പോക്കിരി രാജയുടെ ബോളിവുഡ് റീമേക്ക് സംവിധാനം ചെയ്യാന്‍ നേരത്തെ വൈശാഖിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മലയാളത്തിലെ തിരക്കുകള്‍ മൂലം അത് നിരസിയ്‌ക്കേണ്ടി വന്നു. എന്നാല്‍ സീനിയേഴ്‌സ് ബോളിവുഡില്‍ ഒരുക്കാന്‍ അവസരം ലഭിച്ചാല്‍ അതേക്കുറിച്ചാലോചിയ്ക്കുമെന്ന് വൈശാഖ് വ്യക്തമാക്കുന്നു.

ഇതുമാത്രമല്ല, ഷൂട്ടിങ് തുടരുന്ന മല്ലുസിങിന്റെ തമിഴ് റീമേക്ക് അവകാശവും ഇതിനോടകം വിറ്റുപോയിക്കഴിഞ്ഞു. മല്ലുസിങിന്റെ തമിഴ് പതിപ്പില്‍ കോളിവുഡിലെ മുന്‍നിര താരങ്ങളാവും നായകന്‍മാരായെത്തുക.

English summary
Director Vysakh is the man of the moment, what with every other industry vying for remake rights of his films. The icing, though, is that even the remakes are going to be directed by Vysakh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam