»   » രാജ2 ഉടനില്ല! വൈശാഖിന്റെ പുതിയ ചിത്രം പോലീസ് സ്‌റ്റോറി??? നായകന്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല?

രാജ2 ഉടനില്ല! വൈശാഖിന്റെ പുതിയ ചിത്രം പോലീസ് സ്‌റ്റോറി??? നായകന്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല?

By: Karthi
Subscribe to Filmibeat Malayalam

മലയാളം എന്ന ചെറിയ സിനിമ ലോകം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളിലായിരുന്നില്ല ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. നൂറ് കോടി എന്നതൊക്കെ ഒരു മലയാള സിനിമയ്ക്ക് ആഗ്രഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. മലയാളത്തിന്റെ മാര്‍ക്കറ്റ് വളരെ പരിമിതമാണെന്നത് തന്നെയായിരുന്നു കാരണം. എന്നാല്‍ അതിനെയൊക്കെ തരണം ചെയ്ത് ആദ്യമായി ഒരു മലയാള സിനിമ 100ഉം 150ഉം കോടി കളക്ഷന്‍ നേടിയത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം തെലുങ്കിലും തമിഴിലും മൊഴിമാറ്റി എത്തി. സിനിമയ്‌ക്കൊപ്പം തന്നെ സംവിധായകന്‍ വൈശാഖും മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകനായി. പുലിമുരുകന് ശേഷം രാജ2 എന്ന മമ്മൂട്ടി ചിത്രമായിരുന്നു വൈശാഖ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ2വിന് മുമ്പേ മറ്റൊരു സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് വൈശാഖ്.

പോക്കിരി രാജയുടെ രണ്ടാം ഭാഗം

വൈശാഖിന്റെ പ്രഥമ സംവിധാനം സംരഭമായിരുന്നു പോക്കിരി രാജ. മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം ആ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസ് തിരക്കഥ എഴുതി പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് രാജ2 എന്ന പേരില്‍ പ്രഖ്യാപിച്ചത്.

രാജ2 വൈകും

പുലിമുരുകന് ശേഷം ഉദയകൃഷ്ണ സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന ചിത്രമായിരിക്കും രാജ 2. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാജ2 ആയിരിക്കും വൈശാഖ് ആദ്യം സംവിധാനം ചെയ്യുക എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ2 മാറ്റി വച്ച് മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് വൈശാഖ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മമ്മൂട്ടിയും മോഹന്‍ലാലുമല്ല നായകന്‍

രാജ2 മാറ്റി വച്ച് ലൈശാഖ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല നായകന്‍. പുലിമുരകന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും വൈശാഖ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ചിത്രത്തില്‍ ഇവരാരും അല്ല നിവിന്‍ പോളി നായകനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദയകൃഷ്ണയുടെ തിരക്കഥ

ഉദയകൃഷ്ണ തന്നെയാണ് വൈശാഖിന് വേണ്ടി പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. എന്നാല്‍ ചിത്രത്തിന്റെ മറ്റ് വിവരങ്ങളോ കഥാപാത്രങ്ങളേക്കുറിച്ചോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വൈശാഖ് പ്രഖ്യാപിച്ച ചിത്രങ്ങള്‍

പുലിമുരുകന് ശേഷം ഒരുപിടി പുതിയ ചിത്രങ്ങളേക്കുറിച്ച് വൈശാക് പറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു രാജ2. അതിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ഹൈ വോള്‍ട്ടേജ് മാസ് ചിത്രം, ജയറാം നായകനാകുന്ന ബഹുഭാഷ ത്രിഡി ചിത്രം, ദുല്‍ഖര്‍ നായകനാകുന്ന മാസ് ചിത്രം എന്നിവയായിരുന്നു അവ. അക്കൂട്ടത്തില്‍ നിവിന്‍ പോളി ചിത്രം ഉണ്ടായിരുന്നില്ല.

ടോമിച്ചന്‍ മുളകുപാടം പിന്മാറി?

മമ്മൂട്ടിയെ നായകനാക്കി രാജ2 ഒരുക്കുന്നതില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്മാറിയെന്നും ചിത്രം ഉപേക്ഷിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈശാഖ് തന്നെ പ്രതികരിച്ചിരുന്നു. പോക്കരി രാജ, പുലിമുരുകന്‍ എന്നീ വൈശാഖ് ചിത്രങ്ങള്‍ നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടം ആയിരുന്നു.

വൈശാഖ് രാജന്‍

വൈശാഖിന്റെ പുതിയ നിവിന്‍ പോളി ചിത്രം നിര്‍മിക്കുന്നത് വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ്. വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ്, കസിന്‍സ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് വൈശാഖ് രാജനായിരുന്നു. ഫഹദ്-റാഫി ചിത്രം റോള്‍ മോഡല്‍സാണ് വൈശാഖ് സിനിമാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നിവിന്‍ പോളിയുടെ പുതിയ ചിത്രം

തമിഴ് ചിത്രമുള്‍പ്പെടെ രണ്ട് നിവിന്‍ പോളി ചിത്രങ്ങള്‍ റിലാസിന് തയാറെടുക്കുകയാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചി ആണ് ആദ്യം തിയറ്ററിലെത്തുക. പ്രേമം ഫെയിം അല്‍ത്താഫ് അലി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്റെ അടുത്ത മലയാളം റിലീസ്.

English summary
Vysakh postponed the Mammootty movie Raja2 and planning for young hero movie. Udhayakrishna will pen the movie and Nivin Pauly will be the protagonist.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam