»   » ചാക്കോച്ചനെ നായകനാക്കി വൈശാഖ്

ചാക്കോച്ചനെ നായകനാക്കി വൈശാഖ്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും ഗ്യാരണ്ടിയുള്ള സംവിധായകരില്‍ ഒരാളാണ് വൈശാഖ് എന്ന് സംശയമേതുമില്ലാതെ പറയാം. പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിങ്, സൗണ്ട് തോമ തുടങ്ങിയ വൈശാഖിന്റെ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായി മാറിയത് മലയാളം കണ്ടതാണ്. ദിലീപ് മുച്ചുണ്ടുകാരനായി അഭിനയിച്ച സൗണ്ട് തോമയായിരുന്നു വൈശാഖ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ഇപ്പോഴിതാ വീണ്ടുമൊരു ഹിറ്റ് ഒരുക്കാനായി വൈശാഖ് തയ്യാറെടുക്കുകയാണ്.

ഇതിന് മുമ്പ് ഉദയ്കൃഷ്ണ-സിബി കെ തോമസ്, സച്ചി-സേതു, ബെന്നി പി നായരമ്പലം തുടങ്ങിയവരെല്ലാമായിരുന്നു വൈശാഖിന് വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ വൈശാഖ് സ്വന്തം തിരക്കഥയാണ് സിനിമായാക്കുന്നത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് എറണാകുളത്ത് തുടങ്ങുകയാണ്. ആന്‍ മെഗാ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നായികയായി ഒരു പ്രമുഖ നടിയാണ് എത്തുകയെന്നാണ് കേള്‍ക്കുന്നത്. നവംബറില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രമൊരുക്കുകയെന്ന് വൈശാഖ് പറയുന്നു.

ഇതിന് മുമ്പ് സീനിയേഴ്‌സ്, മല്ലുസിങ് തുടങ്ങിയ വൈശാഖ് ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളിലെല്ലാം ഗംഭീരമായ ഒന്നാണ് പുതിയ ചിത്രത്തില്‍ വൈശാഖ് ചാക്കോച്ചന് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

English summary
Hit maker Vysakh will join Kunchakko Boban for a third time for his new movie planned to be on sets soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam