»   » നിര്‍ഭയ കേസാണ് സിനിമയ്ക്ക് പ്രചോദനം; പക്ഷേ റിലീസ് ചെയ്യാന്‍ പാടില്ല !!

നിര്‍ഭയ കേസാണ് സിനിമയ്ക്ക് പ്രചോദനം; പക്ഷേ റിലീസ് ചെയ്യാന്‍ പാടില്ല !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പരം ഗില്‍ സംവിധാനം ചെയ്ത ചിത്രം 'വാരിയര്‍ സാവിത്രി' വിവാദത്തില്‍. ഹിന്ദു ദേവതയായ സാവിത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടയുമെന്ന് ഭീഷണിയുയര്‍ന്നിട്ടുണ്ട്. ആഗസ്ത് 25 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

ചിത്രം ഇറങ്ങുന്നതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ പരം ഗോയലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് ചിലര്‍. റായ്പൂരിലും ലുധിയാനയിലുമെല്ലാം ബില്ലിന്റെ കോലം കത്തിക്കുകയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതായും ബില്‍ പറയുന്നു...

Readmore:നടി സ്വരഭാസ്‌ക്കര്‍ സെക്‌സ് വര്‍ക്കറാവുന്നു ?

വാരിയര്‍ സാവിത്രി

ഹിന്ദു ദൈവമായ സാവിത്രീ ദേവിയെ 21 ാം നൂറ്റാണ്ടിലെ സ്ത്രീയായി പരിവര്‍ത്തനപ്പെടുത്തുകയാണ് ഗില്‍ സിനിമയില്‍. ചിത്രത്തിന്റെ മിക്ക ഭാഗങ്ങളിലും അല്പ വസ്ത്രധാരിയായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണ് പ്രകോപനത്തിനു കാരണം. ലാസ് വേഗാസിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

നിഹാരിത റെയ്‌സദ

മസാന്‍ ,ദമം ദോല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടി നിഹാരിക റെയ്‌സദയാണ് വാരിയര്‍ സാവിത്രിയില്‍ മുഖ്യവേഷത്തിലെത്തുന്നത്. സ്വയം സുരക്ഷയ്ക്കായി ദേവി മറ്റുളളവരെ ആയോധനമുറകള്‍ പഠിപ്പിക്കുന്നടക്കമുള്ള രംഗങ്ങളാണ് വിവാദത്തിലായത്. പല രംഗങ്ങളിലും ഇറുകിയ വസ്ത്രങ്ങളാണ് താരം ധരിച്ചത്.

ഗില്‍ പറയുന്നത്

എന്തിനാണ് ചിത്രത്തെ കുറിച്ചു വെറുതെ വിവാദമുണ്ടാക്കുന്നതെന്നാണു ഗില്‍ ചോദിക്കുന്നത്. ചിത്രം നിര്‍മ്മിക്കാന്‍ തനിക്ക് പ്രചോദനമായത് നിര്‍ഭയ കേസാണ്. സ്ത്രീകള്‍ സുരക്ഷയുടെ കാര്യത്തിലുള്‍പ്പെടെ സ്വയം പര്യാപ്തരാവേണ്ട സമയം അതിക്രമിച്ചെന്നും ഗില്‍ പറയുന്നു.

ലൂസി പിന്‍ഡെര്‍

ലണ്ടന്‍ മോഡലും നടിയുമായ ലൂസി പിന്‍ഡറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നടിയുടെ ആദ്യത്തെ ബോളിവുഡ് സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷനായി ഗില്ലിനൊപ്പം മുംബൈയിലേയ്ക്ക് തിരിക്കാനിരിക്കുകയാണ് ലൂസി.

English summary
Hollywood director Param Gill's Bollywood debut 'Waarrior Savitri' has landed him in trouble.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam