»   » മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

അന്യഭാഷക്കാരായ നടിമാര്‍ മലയാളത്തിലേക്ക് ചേക്കേറുന്ന കാലമാണല്ലോ. കസബയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് അന്യഭാഷകാരിയിയാരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി നേഹ സെക്‌നായുടെയും ആദ്യ മലയാള ചിത്രമായിരുന്നു കസബ.

മമ്മൂട്ടിയുടെ റിലീസിനായി കാത്തിരിക്കുന്ന വൈറ്റ് എന്ന ചിത്രത്തിലും ബോളിവുഡ് നടിയാണ് നായിക. നടി ഖുശ്ബു സജസ്റ്റ് ചെയ്ത ബോളിവുഡ് താരം ഹുമാ ഖുറേഷി. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ നായിക കമാലിനി മുഖര്‍ജിയും അന്യഭാഷകാരിയാണ്. ഷാജി എന്‍ കരുണന്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ മലയാള ചിത്രങ്ങളില്‍ കമാലിനി മുമ്പ് അഭിനയിച്ചിട്ടുണ്ട്.


ഇതാ ഉടന്‍ മലയാള സിനിമയിലേക്ക് മറ്റൊരു അന്യഭാഷാ നടി കൂടി എത്തും. ബോളിവുഡ് താരം വാമിക ഗബ്ബി. നടിയെ കുറിച്ച് തുടര്‍ന്ന് വായിക്കൂ..


മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

ഇതാണ് നടി, ഹിന്ദിയ്ക്ക് പുറമെ പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗീതാഞ്ജലി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത മാലൈ നേരത്തെ മയക്കം എന്ന തമിഴ് ചിത്രത്തിലെ നായിക. ബാലകൃഷ്ണ ഗോലയുടെ നായിക വേഷമാണ് വാമിക അവതരിപ്പിച്ചത്.


മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ എന്ന ചിത്രത്തിലൂടെ വാമിക മലയാളത്തില്‍ എത്തുന്നു. ടൊവിനോ തോമസിന്റെ നായിക വേഷമാണ് ചിത്രത്തില്‍ വാമികയ്ക്ക്.


മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

തമിഴ് ചിത്രം മാലൈ നേരത്തു മയക്കം എന്ന ചിത്രത്തിലെ അഭിനയം ഇഷ്ടപ്പെട്ടിട്ടാണ് വാമീകയെ ഗോദയിലേക്ക് ക്ഷണിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറയുന്നു. മാതൃഭൂമി ഓണ്‍ലൈന്‌ നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ജോസഫ് ഗോദയിലെ വിശേഷങ്ങള്‍ പങ്കു വച്ചത്.


മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

ഒരു സ്ത്രീകേന്ദ്രീകൃത ഗുസ്തി കഥ പറയുന്ന ചിത്രമാണ് ഗോദ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടൊവിനോ തോമസ്, രഞ്ജി പണിക്കര്‍, വാമികയും ഗുസ്തി പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. വാമിക പഞ്ചാബില്‍ നിന്നും പരീശീലനം നേടും.


മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

ഈ മാസം 21ന് ചിത്രത്തിന്‍െ ഷൂട്ടിങ് ആരംഭിക്കും. ഒറ്റപ്പാലം, പഴനി, ഛത്തീസ്ഗഢ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


മലയാളത്തില്‍ ഉടന്‍ എത്തുന്ന അന്യഭാഷാക്കാരി, ഇതാരാണെന്നോ?

വിനീത് ശ്രീനിവാസന്‍ ചിത്രമായ തിരയുടെ തിരക്കഥ ഒരുക്കിയ രാകേഷ് മന്തോടിയാണ് ഗോദയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


English summary
Wamiqa Gabbi in Basil Joseph's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam